2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നിലം തോടാമണ്ണും ചേരുവകളും


നിലം തോടാമണ്ണും ചേരുവകളും

കൃഷി സ്ഥലത്തിന്‍റെ അളവ് കുറഞ്ഞവര്‍ക്കും തീരെ ഇല്ലാത്തവര്‍ക്കും ടെറസ്സില്‍ ചട്ടിയിലും ചാക്കിലും കൃഷി ചെയ്യാം.
    ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചട്ടി നിറക്കുവാനുള്ള മാധ്യമത്തിന്‍റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വെണ്ടത്.പോട്ടിങ്ങ് മിശ്രിതം [ചട്ടി മിശ്രിതം] എന്നാണു ഇതിനെ വിളിക്കുന്നത്‌.
    ചട്ടി മിശ്രിതത്തിന്‍റെ കാര്യമെടുത്താല്‍ മൂന്നു കാര്യമാണ് ഏറ്റവും പ്രധാനം.ഒന്നാമത്തേത് ചെടിക്ക് വേര് പിടിച്ചു വളരുന്നതിനുള്ള മണ്ണൂണ്ടായിരിക്കണം.അതിലാണല്ലോ സൂക്ഷ്മജീവികളും പ്രധാന മൂലകങ്ങളും ഉപമൂലകങ്ങളും ധരാളമായുള്ളത്.രണ്ടാമത്തേതു മണ്ണിന്നടിയിലേയ്ക്ക് ചെറിയ തോതിലാണെങ്കിലും വായു സഞ്ചാരമുണ്ടായിരിക്കണം.മൂന്നാമത്തേത് ഒരു വിത്ത്‌ മുളച്ചു കഴിഞ്ഞാല്‍ അതിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകം യഥേഷ്ടം ലഭിച്ചിരിക്കണം.ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് ചട്ടിമിശ്രിതത്തിലുള്ളത്.മേല്‍മണ്ണ്‍,മണല്‍,ചാണകപൊടി എന്നിവ തുല്യ അളവിലെടുത്താണ് മിശ്രിതം തയ്യാറാക്കുന്നത്.

പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം

    മണ്ണ് ചെടിക്ക് വേരു പിടിക്കുവാനുള്ളത്.ഇതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജെന്‍,ഫോസ്ഫറസ്,പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവ സാനിധ്യവും ആവശ്യമാണ്.പ്രധാന മൂലകങ്ങള്‍ മൂന്നും കൃഷിയില്‍ പൊതുവേ പ്രത്യേകമായി ചേര്‍ത്ത് കൊടുക്കാം.ഉപമൂലകങ്ങള്‍ കുറഞ്ഞ അളവിലേ വേണ്ടു.അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മണ്ണില്‍ ഉണ്ടാകും.ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് സൂക്ഷ്മ ജീവികളും മറ്റുമാണ്.ഇതു മൂന്നുമുള്ളത് മേല്‍മണ്ണിലാണ്.ഒരു തരത്തില്‍ പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ് മേല്‍മണ്ണ്.അനേകായിരം.വര്‍ഷങ്ങള്‍ കൊണ്ടാണ് പോഷക സമ്പുഷ്ടമായ ഒരിഞ്ചു മേല്‍മണ്ണിനു പ്രകൃതി രൂപം നല്‍കുന്നത്.ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ചട്ടികമണലിന്‍റെ ളില്‍ നിറക്കുന്നതിനായി ശേഖരിക്കേണ്ടത്.
അടുത്ത ചേരുവ ആറ്റില്‍ നിന്നും മറ്റും കിട്ടുന്ന നെര്‍മയേറിയ മണലാണ്‌.ഇത് ചേരുമ്പോള്‍ മണ്ണ് ഒരിക്കലും തറഞ്ഞു പോകാത് നിലനില്‍ക്കും.മണ്ണിനെ തറഞ്ഞു പോകാതെ സംരക്ഷിക്കുകയാണ് മണലിന്‍റെ ഉദ്ദേശം.നാമ്പ് നീട്ടുന്നയുടന്‍ ചെടിയുടെ വേരുകള്‍ക്ക് കരുത്തു കുറവായിരിക്കും.അതിനെ അനായാസംകടന്നു പോകാന്‍ മാധ്യമാത്തിനുള്ളില്‍ സാധിക്കണം.അതിനു സഹായിക്കുന്നത് മണലാണ്‌.
ഇതേ ലക്‌ഷ്യം സാധിക്കുവാന്‍ സമാനമായ മറ്റേതെങ്കിലും വസ്തു ചേര്‍ത്താലും കഴിയും.ഉദാഹരണത്തിന് ചകിരിചോറ്.പഴകിയ ചകിരി ചോറ് ചേര്‍ക്കുന്നത് മണല്‍ ചേര്‍ക്കുന്ന അതെ പ്രയോജനം ലഭിക്കും.വേരിന്റെ സുഗമമായ സഞ്ചാരം പോലെ തന്നെ പ്രധാനാമാണ് നീര്‍വാര്ച്ചയും..ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം.എന്നാല്‍ വെള്ളം കെട്ടി കിടക്കയുമരുത്.നല്ല ഉലര്‍ച്ചയുള്ള മണ്ണില്‍ നിന്നുമാണ് വെള്ളം ആശ്വസ്യമായ വേഗത്തില്‍ ഒഴുകി പോകുന്നത്.എന്നാല്‍ അതിനു ശേഷം ഈര്‍പ്പം നില നില്‍ക്കുകയും ചെയ്യും.
ചെടിയ്ക്ക്‌ തുടക്കത്തില്‍ പ്രധാനവളര്‍ച്ച സഹായിയായ മൂലകമായ നൈട്രജന്‍ കിട്ടുന്നതിനാണ് ചാനകപോടി ചേര്‍ക്കുന്നത്.മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കുവാനും ചാണകപ്പൊടിയ്ക്ക് കഴിയും.പോഷകലഭ്യത ഉറപ്പുവരുത്തുവാന്‍ ചാണകപൊടിയുടെ അസാനിധ്യത്തില്‍ വെര്‍മി കംപോസ്റ്റിനും സാധാരണയിനം കംപോസ്റ്റിനും കഴിയും.ചാണകപൊടി കിട്ടാനില്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് പകരം ചേര്‍ത്താല്‍ മതി.

ചട്ടിമിശ്രിതം ചട്ടിയില്‍ തന്നെ നിറയ്ക്കണമേന്നില്ല.പഴയ ചാക്കുകളിലും ടെറസ്സില്‍ കെട്ടിയുണ്ടാക്കിയ തടങ്ങളിലുമൊക്കെ ഈ മിശ്രിതം നിറച്ച് പച്ചക്കറികളും പൂച്ചെടികളും നടാം.

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

എണ്ണ തേച്ചു കുളി എങ്ങനെ?

എണ്ണ തേച്ചു കുളി എങ്ങനെ?


എങ്ങനെ കുളിക്കണം

തേച്ചു കുളി എന്നാല്‍ എണ്ണ തേച്ചു കുളി എന്നാണ്.എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്.എണ്ണ നിറുകയില്‍ തേച്ചു ശീലിച്ചാല്‍ വെള്ളവും വിയര്‍പ്പും നിറുകയില്‍ താഴില്ല.നീര്‍കെട്ടും പനിയും ഉണ്ടാവുകയുമില്ല.

പച്ച വെളിച്ചെണ്ണ തെക്കാമോ

ജലാംശം ഇല്ലാത്ത എണ്ണയാണ് നിറുകയില്‍ തേക്കേണ്ടത്.പച്ച വെളിച്ചെണ്ണയില്‍ ജലാംശം ഉണ്ട്.അതുകൊണ്ടാണ് എണ്ണ തേച്ചാല്‍ നീരിറക്കം ഉണ്ടാകും എന്ന അനുഭവവും ഭയവുമുള്ളത്.വെയിലത്തു വച്ചു ചൂടക്കിയതോ,ചുമന്നുള്ളിയും,തുളസിക്കതിരും ചതച്ചിട്ടു മുറുക്കിയതോ,രോഗാനുസ്രിതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയില്‍ തേക്കുന്നത്.നീര്‍പിടുത്തമുള്ള എണ്ണ നിറുകയില്‍ തേച്ചാല്‍ നീര്‍ക്കെട്ടുണ്ടാവുകയില്ലയെന്നു മാത്രമല്ല ശരീരത്തെവിടെയുമുള്ള നീര്‍ക്കെട്ടു വലിഞ്ഞ് വിട്ടുമാറാത്ത ജലദോഷം തലവേദന സൈനസൈറ്റീസ്,ടോണ്‍സിലൈറ്റീ സ്,ആസ്മ,അലെര്‍ജി,സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

കുളിക്കാന്‍ നല്ല സമയമേത്

രാവിലേയോ വൈകുന്നേരമോ സന്ധ്യയ്ക്കോ ആണ് കുളിക്കാവുന്ന സമയം.രാവിലത്തെ കുളി ആയുസ്സും ആരോഗ്യവും ഉണര്‍വും ഉന്മേഷവും ഉണ്ടാക്കും.നട്ടുച്ചക്കും പാതിരാത്രിയിലും കുളി പാടില്ല.ആഹാരം കഴിച്ചിട്ടു പോയി കുളിക്കരുത്.ഇപ്പോഴും തലയാണ് ആദ്യം കുളിക്കേണ്ടത്.തലയില്‍ തണുത്ത വെള്ളമേ പാടുള്ളൂ.തല തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ട് കുളിക്കണം.ആദ്യം ദേഹം കുളിച്ചാല്‍ ദേഹത്തിലെ ചൂടു തലയിലേയ്ക്കെ പ്രവഹിക്കുമെന്നത് മുടികൊഴിച്ചിലിനും തല വേദനയ്ക്കും അനാരോഗ്യങ്ങല്‍ക്കുമെല്ലാം കാരണമാകാം.തലയില്‍ ചൂടു വെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷകരമാണ്.ഒരു വട്ടം കൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളി നിര്‍ത്താന്‍.

ദേഹത്ത് എണ്ണ തേക്കുമ്പോള്‍.

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീരപുഷ്ടിക്കും ക്ഷീണം കുറയാനും നല്ലതായതിനാല്‍ ദിവസവും ചെയ്യാം.നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം.ചെവിയില്‍ എണ്ണ തേക്കുന്നത് കാലുകള്‍ക്ക് തണുപ്പേല്‍കും.കാലടികളില്‍ എണ്ണ തേല്‍ക്കുന്നത് നേത്രരോഗങ്ങളകറ്റും.പല്ലിനുണ്ടാവുന്ന രോഗങ്ങളെ ശമിപ്പിക്കുവാന്‍ കണ്ണില്‍ എണ്ണ തേക്കണം.ദേഹം മുഴുവന്‍ എണ്ണ തേച്ച ശേഷം മൃദുവായി തടവണം.നല്ലെണ്ണതേച്ചു കുളിക്ക് അനുയോജ്യമാണ്.

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം


ശ്വാസകോശ രോഗങ്ങള്‍ അകറ്റാം.

  • ശ്വാസകോശത്തില്‍ അമിതമായി കഫം അടിയുന്നത് അണുബാധയ്ക്ക് കാരണമാവും.ഭക്ഷണ ക്രമീകരണത്തിലൂടെ അണുബാധ തടയുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തന്നതിനും സഹായിക്കും.
  • കുരുമുളക്,ഇഞ്ചി,മഞ്ഞള്‍,വെളുത്തുള്ളിയടങ്ങിയ സൂപ്പ് ദിവസേന കഴിക്കുന്നത്‌ ഉത്തമമാണ്.
  • കുരുമുളക് –ശ്വാസകോശത്തിലെ കഫം കുറയ്ക്കുന്നതിനും അണുബാധ ഇല്ലാതാക്കുന്നതിനും സഹായിക്കും.
  • മഞ്ഞള്‍-അണുബാധ കുറയ്ക്കുന്നതിനും വേഗത്തില്‍ രോഗം സുഖപ്പെടുന്നതിനും സഹായിക്കും.
  • ഇഞ്ചി-പ്രകൃതിദത്തമായ ആന്‍റിബയോട്ടിക്കായ ഇഞ്ചിയോടോപ്പം ആര്യവേപ്പിലയും തുളസിയും ഇട്ട് ആവി പിടിക്കുന്നത് കഫം ഇല്ലാതാക്കുന്നതിന് ഉത്തമമാണ്.
  • വെളുത്തുള്ളി- ഉള്‍പ്പെടെയുള്ള ഉള്ളിവര്‍ഗ്ഗങ്ങള്‍ ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കും.
  • പോഷകങ്ങള്‍-ധാരാളം പ്രോട്ടീനടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലെ കഫത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.കടല കൊണ്ടുള്ള സൂപ്പ് വേവിച്ച സോയബീന്‍ ചോളം എന്നിവ ഉത്തമമാണ്.ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുവാനും വിറ്റാമിന്‍ സി സഹായിക്കും.
  • ആപ്പിള്‍,മുസംബി,മാതളനാരങ്ങ തുടങ്ങിയവ മൃതമായ ശരീരകലകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.
  • അരി,മൈദ എന്നിവ കൊണ്ടുണ്ടാക്കുന്നവ ശീതളപാനീയങ്ങള്‍,വറുത്തതും പോരിച്ചതുമായവ,വെണ്ണ,ലെസ്സി,പനീര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഫത്തിന്‍റെ ശല്യം വര്‍ധിപ്പിക്കും.ഇവ കഴിയുന്നത്‌ ഒഴിവാക്കുക.

സര്‍ജറിയ്ക്ക് ശേഷം വിറ്റാമിനുകള്‍

സര്‍ജറിയ്ക്ക് ശേഷമുണ്ടാകുന്ന പാടുകളും മുറിവുകളും ഇല്ലാതാക്കുവാന്‍ പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ പോഷകങ്ങള്‍ സഹായകരമാണ്.

വിറ്റാമിന്‍ ഇ- മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കും.ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കുവാന്‍ ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ബദാം,ഫ്ലാക്സ് സീഡുകള്‍,സൂര്യകാന്തി എണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഈ ധാരാളമടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ഡി – കാത്സ്യം ആഗിരണം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ വിറ്റാമിനാണിത്.മുട്ട,വെണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യമുണ്ട്.ഇത് കൂടാത് സൂര്യപ്രകാശത്തില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

വിറ്റാമിന്‍ സി- മുറിവുകളും പാടുകളും വേഗത്തില്‍ ഇല്ലതാകുന്നതിനെ സഹായിക്കും.വൈറസുകളെയും ബാക്റ്റീരിയകളെയും ആക്രമിച്ചു രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനും ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ശരീര കലകളെയും കൊളാജനുകളെയും പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായകരമാണ്.നാരങ്ങ,നെല്ലിക്ക,ഓറഞ്ച്,മുളപ്പിച്ച പയര് വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഈ വിറ്റാമിന്‍റെ സാന്നിധ്യമുണ്ട്.

വിറ്റാമിന്‍ ബി 12- നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വിറ്റാമിനാണിത്.അമിതമായ ക്ഷീണം,വിഷാദം,എന്നീ അവസ്ഥകളില്‍ നിന്നും വിമുക്തി നല്‍കുവാനും വിറ്റാമിന്‍ ബി 12 ഉത്തമമാണ്.മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനെ ഇവ സഹായകരമാണ്.പാലുല്‍പ്പന്നങ്ങള്‍,സോയാബീന്‍ എന്നിവയില്‍ ഈ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ – ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ എ സഹായിക്കും.ആരോഗ്യമുള്ള ത്വക്കിനും പ്രതിരോധശക്തിക്കും വിറ്റാമിന്‍ എ കൂടിയെ തീരു.

ത്വക്കില്‍ പുരട്ടുവാനുള്ള ചില മരുന്നുകളില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതായി കാണാം.ഓറഞ്ച്,കാരറ്റ്,ബ്രോക്കോളി തുടങ്ങിയവയില്‍ നിന്നും ശരീരത്തിന്നാവശ്യമായ വിറ്റാമിന്‍ എ ലഭിക്കും

പ്രോട്ടീന്‍ - എല്ലുകളില്‍ ഉണ്ടാകുന്ന ഒടിവ്,മസിലുകളിലെ മുറിവ് എന്നിവയ്ക്കു പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്‌.മുതിര്‍ന്ന ഒരാള്‍ക്ക്‌ ദിവസേന 55 ഗ്രാം പ്രോട്ടീനെങ്കിലും ലഭിക്കേണ്ടതുണ്ട്.അതെ സമയം പ്രോട്ടീന്‍റെ അളവ് സന്തുലിതാവസ്ഥയില്‍ ആയിരക്കാന്‍ ശ്രദ്ധിക്കണം.മത്സ്യം,പാലുല്‍പ്പന്നങ്ങള്‍,കശുവണ്ടിപ്പരിപ്പ്,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം – ത്വക്കിലുണ്ടാകുന്ന മുറിവുകള്‍ പെട്ടെന്ന് കരിയുവാന്‍ സഹായിക്കും.വാഴപ്പഴം,മുന്തിരി,തിടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പൊട്ടാസ്യം ലഭിക്കും.

കരള്‍ രോഗങ്ങള്‍.ദഹന പ്രശ്നങ്ങള്‍.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ കരള്‍ പ്രധാന പങ്കു വഹിക്കുന്നു.ആഗിരണം ചെയ്യുന്ന ആഹാരത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനൊപ്പം ശരീര കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ ഘടകങ്ങള്‍ പ്രധാനം ചെയ്യുന്നതും കരളിന്‍റെ ധര്‍മ്മമാണ്.

കരളിന്‍റെ ആരോഗ്യത്തിനെ ഇലക്ട്രോലൈറ്റുകള്‍ ആല്‍ക്കലൈന്‍ വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണ പാനിയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

ഇലക്ട്രോലൈറ്റുകള്‍ - ഇലക്ട്രോലൈറ്റുകളുടെ കുറവ് നികത്തുന്നതിനെ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും പാനിയങ്ങളില്‍ ചേര്‍ത്ത് കഴിക്കാം.

ഫ്ലൂയിടുകള്‍ - മഞ്ഞളിന്‍റെ സത്ത് ആണൂബാധയില്ലാതാക്കുവാന്‍ സഹായിക്കും.ഇഞ്ചിനീര് കരളിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കര്‍പ്പൂരതുളസി ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുന്നതിനും ഉത്തമമാണ്.

ആല്‍ക്കലൈന്‍ ഫുഡ്‌ - കരളിന്‍റെ പ്രവര്‍ത്തനത്തിനോടുവില്‍ വിഷാംശം ശേഖരിക്കപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്.ഇവയെ ഇല്ലാതാക്കുന്നതിനെ ആല്‍ക്കലൈന്‍ ഫുഡ്‌ അഥവാ ക്ഷാരാംശമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായിക്കും.വിറ്റാമിന്‍ സി പൊട്ടാസ്യം ബി കോംപ്ലക്സ് എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്ഷാരാംശമുള്ളവയാണ്.

കറ്റാര്‍വാഴ നീര്-കുളിര്‍മ നല്‍കുന്നതിനും വിഷാംശത്തെ അകറ്റുന്നതിനും സഹായിക്കും.

നെല്ലിക്ക – ഇതിലങ്ങിയ സമ്പുഷ്ടമായ വിറ്റാമിന്‍ സി ശരീര കലകളെ പുനരുജ്ജീവിപ്പിക്കും.

ബി കോംപ്ലക്സ് – ദഹനപ്രക്രീയകളിലെ കുറവ് പരിഹരിക്കുന്നതില്‍ ബി കോപ്ലക്സ് വിറ്റാമിന്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.ബി കോംപ്ലക്സിന്‍റെ കുറവ് കരളിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.തവിടു കളയാത്ത ധാന്യം,പാല്‍,പച്ചക്കറികള്‍ എന്നിവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബി കോംപ്ലക്സ് ലഭിക്കും.

പൊട്ടാസ്യം – പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ദഹനപ്രക്രീയയെ സഹായിക്കും.

മഗ്നീഷ്യം. – മഗ്നീഷ്യം ദഹന പ്രക്രീയയെ സഹായിക്കും.പച്ചക്കറികളിലും ധാന്യങ്ങളിലും കശുവണ്ടിപ്പരിപ്പിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

പനിയകറ്റാന്‍ പാനിയങ്ങള്‍.

പനിയകറ്റാന്‍ ശരീരത്തില്‍ ജലാംശത്തിന്‍റെ കുറവ് നികത്തുകയും കരളിന്‍റെ ആരോഗ്യം ശക്ത്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.വിറ്റാമിന്‍ സിയും ഇലക്ട്രോലൈറ്റും ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പാനിയങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കരിക്കിന്‍ വെള്ളവും തേങ്ങാ വെള്ളവും കുടിക്കുന്നത് വഴി ശരീരത്തിനാവശ്യമായ ഇലെക്ട്രോലൈറ്റുകളും പ്രകൃതിദത്തമായ പഞ്ചസാരയും ലഭിക്കും.നാരങ്ങവേള്ളത്തില്‍ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും ചേര്‍ത്തു കുടിക്കുന്നതും നല്ലതാണ്.



ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കും.കാരറ്റ്,മത്തങ്ങ,മാങ്ങ തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബീറ്റാകരോട്ടിന്‍ ലഭിക്കും.

ഇങ്ങനെ ആഹാരം കഴിക്കരുത്.

ഇങ്ങനെ ആഹാരം കഴിക്കരുത്.




ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എന്നു വിവക്ഷിക്കുന്നു

ചില തരം ആഹാരസാധനങ്ങൾ ഒന്നുചേർന്നാൽ‍ ശരീരത്തിലെ ത്രിദോഷങ്ങളെ ഇളക്കി രോഗങ്ങൾക്കു കാരണമാകുമെന്ന് ആയുർ‌വേദത്തിൽ ഒരു വിശ്വാസമുണ്ട്. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്‌രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമത്രെ. പാലും മത്സ്യവും, മോരും മുതിരയും ഉദാഹരണങ്ങളായി പറയപ്പെടുന്നു. മോരും മുതിരയും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.പാലും പുളിയുള്ള ഫലവര്‍ഗങ്ങളും.തേനും നെയ്യും ഒരേ അളവില്‍ യോജിപ്പിച്ചത്.പാലും മീനും,വേവ് കൂടിയതോ കുറഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കള്‍.നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ആഹരപാനിയങ്ങള്‍,മോരും മീനും{ഇത് സോറിയാസിസിനു വരെ കാരണമാകാം}.കോഴിയിറച്ചിയും തൈരും,മോരിനോപ്പം വാഴപ്പഴം,മദ്യത്തിനോപ്പം ചൂടുള്ള ആഹാരം,മത്സ്യം വേവിച്ച പാത്രത്തില്‍ തക്കാളി പാകം ചെയ്യുക.പാല്‍ചോറു കഴിച്ചതിനു ശേഷം പച്ച വെള്ളം കുടിക്കുക.തേനും ചൂടുള്ളവയും.

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകാം. അവ ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം. രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇത് പ്രധാനമാണ്.

എന്താണ് വിരുദ്ധാഹാരം?

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നവയാകം ഇവ. ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം. ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണരീതികൾ
നെയ്യ്, തേന്‍, വെളളം ഇവ തുല്യ അളവിലെടുത്ത് ഉപയോഗിക്കരുത്
മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുന്നത് ദോഷമാണ്
ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല
പാലിനൊപ്പം മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, മുളളങ്കി, പുളിരസമുളള മാങ്ങ, മോര്, മുതിര എന്നിവ കഴിക്കാൻ പാടില്ല
മോരും മീനും കോഴിയിറച്ചിയും തൈരും ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ് ഉണ്ടാകാൻ കാരണമാകും
മത്സ്യത്തിനൊപ്പം തേന്‍, ശര്‍ക്കര, എളള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം എന്നിവ കഴിക്കരുത്
മുയല്‍, പോത്ത്, പന്നി, കുളക്കോഴി ഇവയുടെ മാംസത്തിനൊപ്പം പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര, മുളളങ്കി, മുളപ്പിച്ച ധാന്യം
തൈരിനൊപ്പം പായസം, കോഴിയിറച്ചി, മാനിറച്ചി എന്നിവ കഴിക്കരുത്
വാഴപ്പഴത്തിനൊപ്പം തൈരും മോരും കഴിക്കരുത്
ചൂടുളള ആഹാരത്തിനൊപ്പം മദ്യം, തൈര്, തേന്‍ എന്നിവ കഴിക്കരുത്
തേനിനൊപ്പം ശര്‍ക്കര കുരുമുളക്, തിപ്പലി എന്നിവ കഴിക്കരുത്
കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യുന്നത് നന്നല്ല
തേൻ ചൂടാക്കരുത്
പഴുത്തതും പഴുക്കാത്തതുമായ പഴങ്ങള്‍ ഒരേ സമയം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
നല്ല തണുത്തതും ഏറെ ചൂടുളളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്

വിരുദ്ധാഹാരങ്ങളായി പറയപ്പെടുന്നവയിൽ ചിലത്

ഒന്ന്
രണ്ട്
വെണ്ണ
ഇലക്കറികൾ
മത്തങ്ങ
പാൽ
മത്തങ്ങ
പാൽക്കട്ടി
മത്തങ്ങ
മുട്ട
മത്തങ്ങ
ധാന്യങ്ങൾ
മീൻ
മോര്
ചെമ്മീൻ
മോര്
മീൻ
മുളപ്പിച്ച ധാന്യങ്ങൾ
മീൻ
തേൻ
മീൻ
ഉഴുന്ന്‌
പാല്
ആട്ടിറച്ചി
പാൽ
പോത്തിറച്ചി
പാൽ
ചക്കപ്പഴം
പാൽ
മാമ്പഴം
പാൽ
ഇളനീർ
പാൽ
പുളിയുള്ള ആഹാര സാധനങ്ങൾ
പാൽ
നെല്ലിക്ക
പാൽ
ചെമ്മീൻ
പാൽ
നാരങ്ങ
കൂൺകറി
മീൻ
കൂൺകറി
മോര്
കൂൺകറി
നെയ്യ്
കൂൺകറി
മാംസം
ആട്ടിറച്ചി
തേൻ
ആട്ടിറച്ചി
ഉഴുന്ന്
ആട്ടിറച്ചി
പാൽ
പൈനാപ്പിൾ
ഉഴുന്ന്‌
പൈനാപ്പിൾ
പാൽ
പൈനാപ്പിൾ
തൈര്‌
പൈനാപ്പിൾ
നെയ്യ്‌
പൈനാപ്പിൾ
തേൻ
വെള്ളം
തേൻ (തുല്യ അളവ്)
ചൂടുചോറ്
തൈര്‌
തേൻ ചൂടാക്കി കഴിക്കുകയോ ചൂടുള്ള ആഹാര സാധനത്തിൽ തേൻ ഒഴിച്ചു കഴിക്കുകയോ അരുത് എന്നും വിശ്വാസമുണ്ട്.

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം


അമിത കൊളസ്ട്രോൾ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധയാവശ്യമാണെന്ന് നമുക്കറിയാം. വളരെ ചെലവില്ലാതെ വീട്ടിൽത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

സംഭാരം: കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമാണിത്. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാൻ വളരെ നല്ലതാണ്. കൊളസ്ട്രോൾ കൂട്ടുന്ന ബെൽ ആസിഡുകളുടെ പ്രവർത്തനത്തെ തടയാൻ ഇവയ്ക്കാകുമെന്നതിനാലാണിത്.

കാന്താരിമുളക് : ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്.

ഒലീവ് ഓയിൽ : ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല.

നെല്ലിക്ക : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും ഇതുപകരിക്കും.

ഇഞ്ചി : വെറുതെ ചവച്ചു കഴിക്കുന്നതും ചായയിൽ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഉദര പ്രശ്നങ്ങൾക്കും അത്യുത്തമമാണ് ഇഞ്ചി .

സോയാബീൻ : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സോയാബീനും സോയാമിൽക്കും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.



ഗ്രീൻ ടീ : ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.


  1. ജലദോഷം വന്നാല്‍ ഒരു ഗ്ലാസ് ചൂടു പാലില്‍ അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതി.
  2. ഒരു പിടി കാബേജ് അരിഞ്ഞെടുത്ത്‌ തിളച്ച വെള്ളത്തിലിട്ട് ആവി പിടിച്ചാല്‍ ജലദോഷം മാറും.
  3. ഇക്കിള്‍ വരുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുക.ഉടന്‍ ആശ്വാസം കിട്ടും.
  4. അസിഡിറ്റിയില്‍ നിന്നും ആശ്വാസം കിട്ടാന്‍ ഒരു നേന്ത്രപ്പഴം ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിച്ചു കുടിക്കുക.
  5. രക്താതിസമ്മര്‍ദം നിയന്ത്രിക്കുവാന്‍ ഉള്ളി നീര് സമം തേന്‍ ചേര്‍ത്ത് പതിവായി രാവിലെ ഒരു ചെറിയ സ്പൂണ്‍ വീതം കുടിക്കുക.
  6. വായ്നാറ്റം അകറ്റുവാന്‍ ഉലുവ വറുത്തത് ചവയ്ക്കുന്നത്‌ നല്ലതാണ്.
  7. തുളസിയില ചവയ്ക്കുന്നത്‌ വായിലെ പുണ്ണ് മാറുവാന്‍ നല്ലതാണ്.
  8. മോണയില്‍ മുറിവോ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഏതാനും തുള്ളി വിനാഗിരി ഒഴിച്ച് അത് കൊണ്ട് വായ കഴുകുക.
  9. ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത്‌ മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥത മാറുവാന്‍ ഒരു കപ്പ് തയിര് കഴിച്ചാല്‍ മതി.
  10. ഭക്ഷണ ശേഷം ഒരു കഷണം ശര്‍ക്കര ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അലിയിച്ച് കുടിക്കുന്നത് അസിഡിറ്റി മാറ്റും.
  11. ഹോട്ട് വാട്ടര്‍ ബാഗില്‍ നിറക്കുവാനുള്ള വെള്ളത്തില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ കൂടുതല്‍ സമയം ചൂട് നില്‍ക്കും.
  12. പല്ലുവേദന ശമിക്കാന്‍ ഒരു പിടി വേപ്പില രണ്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ചെറു ചൂടോടെ കാവില്‍ കൊള്ളുക
  13. നാരങ്ങയുടെ തൊണ്ട് നന്നായി ഉണക്കിപൊടിച്ച് അത് കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന് വെണ്മ കിട്ടും.
  14. പല്ലുകള്‍ക്ക് ബലം കിട്ടുവാന്‍ കടുകെണ്ണയില്‍ അല്‍പ്പം ഉപ്പു ചാലിച്ച് അതുപയോഗിച്ച് പതിവായി പല്ല് തേയ്ക്കുക
  15. കണ്ഠശുദ്ധി ലഭിക്കുവാന്‍ അരകപ്പു വെള്ളത്തില്‍ മൂന്നോ നാലോ ഗ്രാമ്പു അല്ലികള്‍ ചതച്ചതും അഞ്ചു തുള്ളി നെയ്യും രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച്‌ കുടിക്കുക.
  16. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മുകളില്‍ കെട്ടി വയ്ക്കുക.അരിമ്പാറ പോകും.
  17. കുഞ്ഞിനു വയറുവേദനയുണ്ടെങ്കില്‍ കായം ചേര്‍ത്ത ചെറു ചൂട് വെള്ളം പൊക്കിളിനു ചുറ്റുമായി പുരട്ടുക.അതി വേഗം ആശ്വാസം കിട്ടുന്നതാണ്.
  18. മൂന്നു ഗ്രാമ്പു ചതച്ചത് അരക്കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അതില്‍ രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും അഞ്ചു തുള്ളി നെയ്യും ചേര്‍ത്തു കുടിച്ചാല്‍ തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്.
  19. അര ഗ്ലാസ് ഇളം ചൂട് വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കും.
  20. രാവിലെ രണ്ടോ മൂന്നോ ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുക.ഇത് പതിവായി ചെയ്താല്‍ ഉദര ശുദ്ധിയുണ്ടാകും.വായ്നാറ്റം അകലുകയും ചെയ്യും.
  21. നീര്‍വീക്കം ഉണ്ടായാല്‍ ചെറിയ ചൂട് വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകുക.അല്ലെങ്കില്‍ നീര്‍വീക്കം ഉള്ള ഭാഗം മുക്കി വച്ചാലും മതിയാവും.
  22. രണ്ടു ഗ്രാമ്പു പൊടിച്ചത്,ഒരു ഗ്രാം ഉപ്പ്,ഒരു ചെറിയ സ്പൂണ്‍ ഓട്സ് ഇവ യോജിപ്പിച്ച് മുഖത്ത് മെല്ലെ മസാജു ചെയ്താല്‍ കറുത്ത പാടുകള്‍ നീങ്ങും.
  23. ചര്‍മ്മത്തിലെ തവിട്ടു നിറം മാറാന്‍ ഉരുളക്കിഴങ്ങ് നീര് ആ ഭാഗത്ത് പുരട്ടിയാല്‍ മതി.
  24. മാതളനാരങ്ങയുടെ തൊലി ഉണക്കിപൊടിച്ചു വയ്ക്കുക.ഈ പൊടി ഒരു ചെറിയ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വിരശല്യം ഒഴിവാക്കാം.

ആയുഷ്മാൻ ഭവ...ദീർഘായുസ്സിനു അഞ്ചു ലളിതമായ ചര്യകൾ ..

ആയുഷ്മാൻ ഭവ...ദീർഘായുസ്സിനു അഞ്ചു ലളിതമായ ചര്യകൾ ..



1.മിതമായ ഭക്ഷണം...അമിത ഭക്ഷണം കാലറികളെ അധികരിച്ച് കോശങ്ങളെ നശിപ്പിക്കുകയും പ്രമേഹം അമിത വണ്ണം തുടങ്ങിയ അസുഖങ്ങളെ സമ്മാനിക്കുകയും ചെയ്യുന്നു.ഭക്ഷണത്തിലെ കൊഴുപ്പ് പഞ്ചസാര ഇവ കുറയ്ക്കുകയും നാരും വിടാമിനുകളും അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ എന്നിവ ശീലമാക്കുകയും ചെയ്യുക

2.പതിവായുള്ള വ്യായാമം..ഹൃദയരോഗ്യത്തിന് അത്യുത്തമം..ചിട്ടയായുള്ള വ്യായാമം കൊഴുപ്പിനെ നീക്കി ജീവകലകളുടെ ഓജസ്സിനും അവയുടെ ശരിയായ പ്രവർത്തനത്തിനും കാരണമാക്കുന്നു

3.ശരിയായ ഉറക്കം ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങുക..

4.ഹൈട്രേഷൻ ... നിർജലീകരണം കോശങ്ങളുടെ നാശത്തിനു കാരണമാകും ദിവസവും ഒന്നര മുതൽ രണ്ടു ലിറ്റർ വരെ ശുദ്ധ ജലം കുടിക്കുക.

5.കൃത്രിമ സൌന്ദര്യ വർധക ഉത്പന്നങ്ങൾ ഉപേക്ഷിക്കുക..ലൈംഗിക ഉത്തെജനതിനുള്ള ലേപനങ്ങൾ, മരുന്നുകള , ഇവ വർജിക്കുക

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം



ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം
ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം. വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം

ചേരുവകളും സംസ്കരണവിധിയും

ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ എന്നിവയുടെ വേര്, ഞെരിഞ്ഞിൽ), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതൽ, വേങ്ങാക്കാതൽ, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിൻവേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിൻവേര്, ജടാമാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയൻ, കച്ചോലം, വരട്ടുമഞ്ഞൾ, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവർഗം എന്നിവയെല്ലാം ചേർത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തിൽ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേർത്ത് വേണ്ടത്ര താതിരിപ്പൂവും ശർക്കരയും തേനും കലക്കിച്ചേർത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മൺപാത്രത്തിലാക്കി ശീലമൺചെയ്ത് ഈർപ്പമില്ലാത്ത മണ്ണിനടിയിൽ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളിൽ സൂക്ഷിക്കാം.

ദശമൂലാരിഷ്ടം എന്ന ഈ യോഗം സഹസ്രയോഗം, ദൈഷജ്യരത്നാവലി തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.


ആയുര്‍വേദ മരുന്നുകളില്‍ ദശമൂലാരിഷ്ടത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.പല രോഗങ്ങളും ഈ ഒറ്റ മരുന്ന് കൊണ്ടു ഭേദപ്പെടുമെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഗ്രഹണി,അരുചി,ശ്വാസം മുട്ടല്‍,ചുമ,വായൂകോപം,വാതരോഗം,ക്ഷയം,ഛര്‍ദ്ദി,പാണ്ഡുരോഗം,മഞ്ഞപ്പിത്തം,കുഷ്ഠരോഗം,
അര്‍ശസ്,പ്രമേഹം,വിശപ്പില്ലായ്മ,വയറുവീര്‍പ്പ്,മൂത്രത്തില്‍ കല്ല്,മൂത്രതടസം,ധാതുക്ഷയം മുതലായ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങള്‍ ദശമൂലാരിഷ്ടത്തിലുണ്ട്.
കൂവളം
കുമ്പിൾ

പലകപ്പയ്യാനി
പാതിരി

ഓരില

മുഞ്ഞ
മൂവില

ആനച്ചുണ്ട
ചെറുചുണ്ട
ചെറിയ ഞെരിഞ്ഞിൽ

മൽബറി ,ചെറി

മൽബറി ,ചെറി


ആധുനിക വൈദ്യ ശാസ്ത്രം ,ഇപ്പോള്‍ പറയുന്നത് ,വിറ്റാമിൻ B 17 ന്‍റെ കുറവ് ആണ് ,ക്യാന്‍സറിന് കാരണം . നമ്മുടെ നാട്ടില്‍ എല്ലാ വീട്ടിലും ,വളര്‍ത്താന്‍ കഴിയുന്ന മൽബറി ,ചെറി ഇവയില്‍ ധാരാളം B 17 വിറ്റാമിൻ അടങ്ങിയിട്ടുണ്ട്.അങ്ങനെ എങ്കില്‍ ,എല്ലാവരും വീട്ടില്‍ ഫല വ്യക്ഷങ്ങൾ നട്ട് വളര്‍ത്തുക



ആടലോടകം

ആടലോടകം.JPG


ആടലോടകം 



  1. വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് ആവി പോവാതെ വേവിക്കുക.അതില്‍ 500 ഗ്രാം കല്‍ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക.
  2. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും.
  3. ആടലോടകത്തിലയും തുളസിയിലയും പേരയിലയും കഷായം വെച്ചു കുടിച്ചാൽ വിട്ടുമാറാത്ത കഫക്കെട്ട് മാറും

ആടലോടകം2.JPG

ആട്ടിൻ പാൽ

Image result for ആട്ടിന്‍പാല്‍



ആട്ടിൻ പാൽ

ഒരു കപ്പ് ആട്ടിന്‍പാലില്‍ (244 ഗ്രാം) ഏതൊക്കെ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം. ട്രിപ്‌റ്റോഫന്‍ - 35 ഗ്രാംകാല്‍സിയം - 33 ഗ്രാംഫോസ്ഫറസ് - 25 ഗ്രാംവൈറ്റമിന്‍ ബി.2 (റിബോപ്ലാവില്‍) - 20 ഗ്രാംപ്രോട്ടീന്‍ - 16 ഗ്രാംപൊട്ടാസ്യം - 15 ഗ്രാംകലോറി - 100 ഗ്രാം ഗുണമേന്മകള്‍.. 1. ആല്‍ഫാ-കേസിന്‍ പ്രോട്ടീന്‍ എന്ന അലര്‍ജി ഉണ്ടാക്കുന്ന ജനിതകവസ്തു കൂടുതല്‍ പശുവിന്‍ പാലിലും കുറവ് ആട്ടിന്‍ പാലിലും ആണ്. ഇതുകൊണ്ട് ആട്ടിന്‍പാല്‍ അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയതുമാണ്. 2. ഒലിഗോ സാച്ചാറൈഡ്‌സ് എന്നറിയപ്പെടുന്ന Anti inflammatory compounds (ശരീരത്തില്‍ നീര് കുറക്കുന്നവ) ആട്ടിന്‍ പാലില്‍ കണ്ടുവരുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. 3. ശരീരത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് എന്നിവയുടെ മെറ്റബോലിസത്തെ ത്വരിതപ്പെടുത്തുന്നു. 4. പച്ചക്കറികളില്‍ ഇല്ലാത്ത പല പോഷക വസ്തുക്കളും ആട്ടിന്‍പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചക്ക് സഹായകരമാണ്. പ്രത്യേകിച്ച് എല്ലുകളുടെ വളര്‍ച്ചയ്ക്ക്. 5. ക്യാന്‍സര്‍ രോഗബാധയെ തടയുന്നു പ്രത്യേകിച്ച് Breast cancer. 6. അസ്ഥിക്ഷയത്തെ ചെറുക്കുന്നു. 7. മൈഗ്രേന്‍ പോലുള്ള തലവേദനയെ ചെറുക്കുന്നു. 8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. 9. പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് അമിനോ ആസിഡുകളുടെ വിതരണവും പൊട്ടാസ്യം ഹൃദയധമനികളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നു. 10. ലോകത്തില്‍ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ആട്ടിന്‍ പാലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു റിസേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന് പുസ്തകത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളില്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നമായ ചീസ് നല്‍കുന്നത്, അതേ പോഷകമൂല്യമുള്ള ഗുളികകളേക്കാള്‍ അഭികാമ്യമാണെന്നും തുടയെല്ലിന്റെ വളര്‍ച്ചയ്ക്കും ശക്തിക്കും ഗുണകരമാണെന്നും ഇവ ശക്തിയാര്‍ജ്ജിച്ചതായും പെണ്‍കുട്ടികള്‍ പെട്ടെന്ന് വളര്‍ച്ച കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2005-06 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട പാലിന്റെ അളവ് 170 ഗ്രാം ആണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ഒരു കൊല്ലം ഒരാള്‍ 64 ഗ്രാം പാല്‍ മാത്രമെ കഴിക്കുന്നുള്ളൂ എന്നുള്ളത് പാല്‍ ഉത്പാദനത്തിന്റെ കുറവാണ് കാണിക്കുന്നത്. 20.63 ലക്ഷം മെട്രിക് ടണ്‍ പാലാണ് 2005-06 വര്‍ഷത്തില്‍ ഉല്പാദിപ്പിച്ചത്

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

അഴകൊത്ത വയര്‍ ഏതൊരാളിന്‍റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….

അഴകൊത്ത വയര്‍ ഏതൊരാളിന്‍റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….


1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.



18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

അള്‍സര്‍,ഉദരപ്പുണ്ണ്

അള്‍സര്‍,ഉദരപ്പുണ്ണ്



സമയനിഷ്ടയില്ലാത്ത ആഹാരരീതികൊണ്ടു൦,പഴകിയ ഭക്ഷണ൦, മലിനമായ ജല൦, മദ്യപാന൦, അച്ചാര്‍ എരിവ് മസാലകള്‍ ഇവയുടെ ഉപയോഗ൦ കൊണ്ടു൦, തുടരെ തുടരെ ഉള്ള കട്ടിയുള്ള കൊഴുപ്പേറിയ
ഭക്ഷണ ശീല൦ കൊണ്ടു൦,വയറു നിറഞിരിക്കുന്ന അവസ്ഥയായാലു൦ കൊതിയോടെ ഇപ്പോഴത്തെ ലേറ്റസ്റ്റ് ഫാസ്റ്റ് ഫുഡ് അമിതോപയോഗ൦ കൊണ്ടു൦ രാത്രി ഉറക്കമൊഴിച്ചുള്ള ജോലിചെയ്ത് പകല്‍ വേണ്ടവിധ൦ ഉറങ്ങാത്തതു കൊണ്ടു൦, ഉദരത്തില്‍ ആര൦ഭരൂപേണ ജഠരാഗ്നിയുടെ പചനപ്രവര്‍ത്തന൦ കുറയുന്നു.തന്‍മൂല൦ അഗ്നി കെട്ടുപോകുന്നു..(ശരിയായ ദഹനപ്രക്രിയ നടക്കുന്നില്ല)വയറിന് സ്ത൦ഭന൦,ഗ്യാസ് മേലോട്ടു൦ കീഴോട്ടു൦ പോകാതെയുള്ള അസ്വസ്ഥത,പുളിച്ച് തികട്ടല്‍,ഒാക്കാന൦,നെഞ്ചെരിച്ചില്‍,ഈ വക അനുബന്ധലക്ഷണങ്ങള്‍ ആദ്യ൦ ശരീര൦ പ്രകടിപ്പിക്കു൦.ആര൦ഭത്തില്‍ തന്നെ ശരിയായ ആഹാരവു൦, ഔഷധവു൦ കഴിക്കാന്‍ തുടങ്ങിയാല്‍ രോഗ൦ തടയാനാകു൦.മേല്‍പറഞ ലക്ഷണങ്ങളിലു൦ വരുന്നത് വരട്ടെയെന്ന് കരുതി തല്‍ക്കാല ശമനത്തിന് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നു൦ വാങ്ങി കഴിച്ച് സ്വയ൦ ചികിത്സ നടത്തി വീണ്ടു൦ പത്ഥ്യമില്ലാത്ത ആഹാരരീതി തുടരുബോള്‍ രോഗ൦ മൂര്‍ച്ഛിക്കുന്നു.കഠിനമായ മലബന്ധവു൦,
കഠിനമായ അതിസാരവു൦,ആഹാര൦ കഴിച്ചയുടന്‍ ടോയ്ലറ്റില്‍ പോകണ൦ എന്നുള്ള തോന്നലു൦ അലട്ടിക്കൊണ്ട് ഇരിക്കു൦ ഇതിനോടനുബന്ധിച്ച് ചിലര്‍ക്ക് ആഹാരശേഷവു൦, ചിലര്‍ക്ക് ആഹാരത്തിന് മുന്‍പു൦ വയറുവേദന അനുഭവപ്പെടാ൦.ചിലര്‍ക്ക് മലത്തില്‍ കൂടി രക്ത൦ പോകുന്ന പതിവു൦ ഉണ്ട്.
വയറ്റില്‍ പുണ്ണിന്‍റെ ഭാഗമായി വായില്‍ പുണ്ണു൦ വരാറുണ്ട് ചിലര്‍ക്ക്. ക്രമാതീതമായി അള്‍സര്‍
രോഗികളില്‍ ശരീരഭാര൦ കൂടുകയു൦, കുറയുകയു൦ കണ്ട് വരാറുണ്ട്.
മേല്‍ പറഞ ലക്ഷണങ്ങള്‍ എല്ലാ൦ തന്നെ അള്‍സറിന്‍റെ ആര൦ഭ൦ മുതല്‍ വിവിധ തരത്തിലുള്ള തലങ്ങളാണ്.
മരുന്നു കുറിപ്പടികള്‍
1)ഒരുമണ്ടല൦ കാല൦ ആര്യവേപ്പിന്‍റെ 7 തളിരിലകള്‍ ഒരു കഷണ൦ പച്ചമഞള്‍ ചേര്‍ത്ത് കഴിക്കുക.(രാവിലെ വെറു൦ വയറ്റില്‍ മാത്ര൦)

2) വാഴപ്പിണ്ടി നീര് 25മില്ലി അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്തി 2 നേര൦ ആഹാര ശേഷ൦ കഴിക്കുക.

3)നാടന്‍ നേന്ത്രക്കായ ഉണക്കി പൊടിച്ചത് 10 ഗ്രാ൦ വീത൦ 2 നേര൦ പശുവിന്‍പാലില്‍ കുറുക്കി കഴിക്കുക.

4)കറിവേപ്പില ചമ്മന്തിയരച്ച് കഴിച്ചു൦ വെള്ള൦ തിളപ്പിച്ചു൦ കുടിക്കാ൦.

5) ഉണക്ക നെല്ലിക്ക പലവട്ടമായി സേവിക്കാ൦.

6)കടലവേവിച്ചതിന്‍റെ ചാറ്‍ മാത്ര൦ എടുത്ത് അതില്‍ ബാര്‍ലിയരി പൊടിച്ചത് ചേര്‍ത്തി കഴിക്കാ൦.

7)വെറു൦ വയറ്റില്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ പകുതി ചെറുനാരങ്ങനീര് ചേര്‍ത്തി കഴിക്കുക.

8) ഖദിരാരിഷ്ട൦+കുടജാരിഷ്ട൦=20മില്ലി ആഹാരത്തിന് അരമണിക്കൂര്‍ മുന്‍പ് വെള്ള൦ ചേര്‍ത്തി കഴിക്കുക. പരൂഷകാദിലേഹ്യ൦ ആഹാര ശേഷ൦ 1ടീസ്പൂണ്‍ വീത൦ 2നേര൦ കഴിക്കുക.

9)മണിതക്കാളിയില സൂപ്പുണ്ടാക്കിയോ, തോരനാക്കിയോ കഴിക്കുക.

10)ഡാഡിമാഷ്ടക ചൂര്‍ണ്ണ൦ 5ഗ്രാ൦ മഞളിട്ട് കാച്ചിയ മോരില്‍ കലക്കി ഉച്ചയൂണിന് അരമണിക്കൂര്‍ മുന്‍പ് കഴിക്കുക.

11)നാടന്‍ നേന്ത്രപ്പഴ൦ 1 രാവിലെ ചവച്ചരച്ച് കഴിക്കുക.

12)രാത്രി കിടക്കാന്‍ നേര൦ ഒരു മാതളപ്പഴ൦ കഴിക്കുക.

13)ചെറുതേന്‍ പതിവായി 2 നേര൦ 1ടീസപൂണ്‍ വീത൦ ആഹാര ശേഷ൦ കഴിക്കുക.

14)മഞളരച്ഛ് ചേര്‍ത്ത് കാച്ചിയ മോര് 1ഗ്ലാസ്സ് വീത൦ ഉച്ചയൂണിന് ശേഷ൦ കഴിക്കുക.

15)ഒരു കൈപ്പിടി അളവ് പൂവാന്‍ കുറുന്തല നല്ല വണ്ണ൦ കഴുകി വൃത്തിയാക്കി ചതച്ച് അയഞ കിഴി കെട്ടി മട്ടപൊടിയരി കഞി വെക്കുബോള്‍ മേല്‍ പറഞകിഴി അതിലിടുക. കഞിപാകമായാല്‍ കിഴി പിഴിഞ് നീര് കഞിയിലാക്കുക.മരുന്നിന്‍റെ ചണ്ടി കളയുക. 3ദിവസ൦ അടുപ്പിച്ച് കഴിക്കുക. ശേഷ൦ നി൦ബാമൃതാദി ഏരണ്ടതൈല൦ 50 മില്ലി അതിരാവിലെ 4മണിക്ക് കഴിച്ച് വിരേചന൦ നടത്തുക. 45 ദിവസത്തിന് ശേഷ൦ വീണ്ടു൦ ഒരാവര്‍ത്തി ചെയ്യുക.

{ശ്രദ്ദിക്കുക.}
ഒരു രോഗി മേല്‍ പറഞ എല്ലാ ഔഷധവു൦ കൂടി പ്രയോഗിക്കരുത്.
അടുത്തുള്ള വൈദ്യനിര്‍ദേശ൦ സ്വീകരിക്കുക.



{പത്ഥ്യ൦}
മദ്യ൦, കടല്‍മത്സ്യ൦,കോഴിയിറച്ചി, കോഴിമുട്ട, എരിവ് മസാലകള്‍, പഴകിയ ഭക്ഷണ൦ വെള്ള൦,കൂള്‍ഡ്രി൦ഗ്സ് പാനീയങ്ങള്‍ ,മൈതചേരുന്ന ആഹാര൦,ഉഴുന്ന്, കപ്പ,കോവക്ക, തൈര്, ഇവ ഒഴിവാക്കുക.

ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയാന്‍


ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയാന്‍



അല്‍പം മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവിക്കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും

അറിഞ്ഞിരിക്കേണ്ട, ഫലപ്രദമായ നല്ല നാട്ടറിവുകളും ഒറ്റമൂലികളും

അറിഞ്ഞിരിക്കേണ്ട, ഫലപ്രദമായ നല്ല നാട്ടറിവുകളും ഒറ്റമൂലികളും

  1. രാത്രി ഉറക്കകുറവുണ്ടെങ്കില്‍ മൂന്നു ചുവന്നഉള്ളി ഉറങ്ങുന്നതിന് മുമ്പ് ചവച്ച് ഇറക്കുക.
  2. ഉലുവയും ഗോതമ്പും കഞ്ഞി വച്ച് കഴിച്ചാല്‍ ശരീരകാന്തി കിട്ടുന്നതാണ്.
  3. ദിവസവും രാവിലെ ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷം ലഭിക്കുകയും ശരീരഭാരം കുറയുന്നതുമാണ്.
  4. കുളിക്കുന്ന വെള്ളത്തില്‍ രാമച്ചം ഇട്ട് തിളപ്പിച്ചാല്‍ ശരീരത്തിന് വാസനയും കുളിര്‍മയും ലഭിക്കും.
  5. പച്ച മഞ്ഞളും വേപ്പിലയും അരച്ചു മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് നല്ല മരുന്നാണ്.
  6. കാല്‍ മുട്ടിലെ നീര്‌ കുറയുന്നതിന്‌ മുരിങ്ങയിലയും ഉപ്പും സമം ചേര്‍ത്ത്‌ അരച്ച്‌ നീരുള്ള ഭാഗത്ത്‌ വച്ച്‌ കെട്ടുക.
  7. കൊളസ്‌ട്രോള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ദിവസവും ഭക്ഷണത്തിനോട്‌ ഒപ്പമോ അതിന്‌ശേഷമോ നാലോ അഞ്ചോ അലി വെള്ളുത്തുള്ളി ചതച്ച്‌ കഴിക്കുക.
  8. തുളസിയിലയും ഗ്രാമ്പും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ച്‌ പല്ലുവേദനയുള്ള ഭാഗത്ത്‌ പുരട്ടിയാല്‍ രോഗത്തിന്‌ ശമനം ലഭിക്കുന്നതാണ്‌.
  9. കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങനീര്‌ ചേര്‍ത്ത്‌ കുളിച്ചാല്‍ ശരീരത്തിന്‌ ഉന്മേഷവും വാസനയും ലഭിക്കും
  10. ബീറ്റ്‌റൂട്ട്‌ ചെറിയ കഷ്‌ണം കൊണ്ട്‌ വളരെ പതുക്കെ ചുണ്ടുകളില്‍ ഉരസുക ഇത്‌ നിത്യേന ചെയ്‌താല്‍ ചുണ്ടുകള്‍ക്ക്‌ നല്ല നിറം കിട്ടും.
  11. കക്കോട്ടിക്ക്‌ ഗ്രാമ്പും പനിനീരില്‍ ഉരച്ച്‌ പുരട്ടുന്നത്‌ അതി ഉത്തമം.
  12. പുരികം കട്ടി വയ്‌ക്കുവാന്‍ ദിവസവും രാത്രിയില്‍ ആവണക്കെണ്ണ പുരട്ടി കിടന്നാല്‍ മതി.
  13. കണ്ണിനു താഴെ കറുത്ത നിറം മാറുവാന്‍ വെള്ളരിക്ക്‌ നീരും തേനും ചേര്‍ത്ത്‌ പുരട്ടുന്നത്‌ നന്ന്‌.
  14. വായ്‌നാറ്റത്തിന്‌ ഏലക്കായോ, ഗ്രാമ്പുവോ വായില്‍ ഇട്ടുകൊണ്ടിരിക്കുക.
  15. കാട മുട്ട, വാട്ടികഴിക്കുന്നത്‌ ആസ്‌മയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്തമം.

അരൂത

അരൂത.


അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ഇംഗ്ലീഷ് നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ്‌ വിശ്വാസം.
അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം. സംസ്കൃതത്തില്‍ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലന്‍സ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തില്‍ പെടുന്നു.
സവിശേഷതകള്‍
ഈ സസ്യത്തിന്റെ ഇലകള്‍ കൈക്കുള്ളില്‍ വച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങള്‍ക്ക് ഈ സസ്യത്തിന്റെ ഇലകള്‍ കഴുത്തില്‍ കെട്ടിയിട്ടാല്‍ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയില്‍ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയില്‍ തിളപ്പിച്ച് ദിവസത്തില്‍ ഒരുനേരം 10 തുള്ളികള്‍ വീതം നല്‍കിയാല്‍ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.
കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കൽക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കുംഉപയോഗപ്രദമാണ്‌..

അമിതവണ്ണം കുറയ്‌ക്കാന്‍ പത്തു വഴികള്‍


അമിതവണ്ണം കുറയ്‌ക്കാന്‍ പത്തു വഴികള്‍



അമിതവണ്ണം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? ജിമ്മിലും ഫിറ്റ്‌നസ് ക്ലാസിലും നിങ്ങള്‍ മുടങ്ങാതെ പോകുന്നവരാണോ? എന്നാല്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. വീട്ടിലിരുന്നു തന്നെ നിങ്ങള്‍ക്ക് അമിതഭാരം കുറയ്ക്കാം. അതിന് സഹായകരമാകുന്ന പത്തു വഴികള്‍ താഴെ കൊടുത്തിരിക്കുന്നു.
1, രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്‌ ചൂട് വെള്ളം കുടിക്കുക. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കുകയും ചെയ്യുന്നു.
2, നിങ്ങള്‍ ഒരു ഡാന്‍സര്‍ ആണോ? ആണെങ്കിലും അല്ലെങ്കിലും ദിവസവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മ്യൂസിക്കിനോപ്പം നൃത്തം ചെയ്യുന്നത് ശരീരത്തിലെ അമിത കലോറി കുറയുന്നതിന് സഹായിക്കുന്നു. ദിവസവും 10 മിനുട്ട് ഡാന്‍സ് പ്രാക്ടീസ് ചെയ്യുക.
3, ആഹാരത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പ് നശിപ്പിക്കുന്നു.
4, ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുക. ഇത് അമിതഭാരം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
5, ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുക. നിങ്ങള്‍ പതുക്കെ കഴിച്ചാല്‍ മാത്രമെ ആഹാരത്തിലെ പോഷക വസ്തുക്കള്‍ ശരീരം ഉള്‍കൊള്ളുകയുള്ളൂ.
6, നമ്മുടെ വീടുകളില്‍ ഏറ്റവും കൂടുതല്‍ അണുക്കള്‍ അടങ്ങിയിരിക്കുന്നത് ബാത്ത്‌റൂമിലാണ്. അവിടെ കൂടുതല്‍ സമയം വൃത്തിയാക്കാനായി ചിലവഴിക്കാറുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ സമയം ബാത്ത്‌റൂമിലെ തറ ഉരച്ച് വൃത്തിയാക്കുന്നതും മറ്റും ചെയ്യുന്നത് ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നു.
7, ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക. ബീന്‍സ്, നട്ട്സ്, ഓട്ട്സ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക.
8, ചെറിയ പാത്രത്തില്‍ ആഹാരം കഴിക്കുക. ഇതുമൂലം ശരീരത്തിന് ആവശ്യമായ ആഹാരം കുറച്ച് മാത്രമേ നിങ്ങള്‍ കഴിക്കുകയുള്ളൂ.

9, അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്ന വര്‍ക്കൗട്ട് വീഡിയോ കാണുകയും അത് പരിശീലിക്കുകയും ചെയ്യുക.
10, വിശക്കുമ്പോള്‍ ജങ്ക് ഫുഡ്(ഫാസ്റ്റ് ഫുഡ്) കഴിക്കാതെ ഹെല്‍ത്തി സ്നാക്സ് കഴിക്കുക. അത് എപ്പോഴും കൈയ്യില്‍ കരുതുകയും ചെയ്യുക. ക്രീം ബിസ്ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ എപ്പോഴും കൈയ്യില്‍ കരുതുക.

അകാലനരക്ക്

അകാലനരക്ക്


നെല്ലിക്കാ മൂന്ന് എണ്ണം, കടുക്കാ രണ്ട്, താന്നിക്കാ ഒന്ന്, മാങ്ങയണ്ടിപ്പരിപ്പ് അഞ്ച്, ഉരുക്കുപൊടി മൂന്ന് കഴഞ്ച് ഇവയെല്ലാം കൂടി അരച്ച് ഇരുമ്പു പാത്രത്തിലാക്കിവച്ചു പിറ്റേ ദിവസം എടുത്തു തേച്ചാല്‍ അകാലത്തിലുണ്ടാകുന്ന നര ശമിക്കും

ഒറ്റമൂലികള്‍

ഒറ്റമൂലികള്‍

തൊട്ടാവാടി
********************

തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
1. തൊട്ടാവാടി സമൂലം കഷായം വെച്ച്, അതില്‍ പാല്‍മുതുക്കിന്‍കിഴങ്ങുപൊടി ചേര്‍ത്തു നിത്യം രാവിലെ വെറുംവയറ്റിലും രാത്രി ആഹാരശേഷവും കഴിച്ചാല്‍ സ്തനവളര്‍ച്ചയില്ലാത്ത സ്ത്രീകളില്‍ സ്തനവളര്‍ച്ചയുണ്ടാകും.
2. തൊട്ടാവാടിയും താര്‍താവലും ഒരുമിച്ചു കിഴികെട്ടി അരിയോടൊപ്പമിട്ടു കഞ്ഞിവെച്ചു കഴിക്കുന്നത്‌ അമീബികഅതിസാരത്തില്‍ ഫലപ്രദമാണ്.
3. തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് ECZEMA | വിസര്‍പ്പത്തില്‍ ഫലപ്രദമാണ്. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുകയും, കറുക ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുകയും ചെയ്താല്‍ രോഗശമനം നിശ്ചയം.
4. തൊട്ടാവാടി സമൂലം പാലില്‍പ്പുഴുങ്ങിയരച്ചു പുരട്ടുന്നത് Herpes Zoster | Shingles | ഹെര്‍പ്പസില്‍ ഫലപ്രദമാണ്. കൂട്ടത്തില്‍ കറുകനീര് സേവിക്കാം.
5. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും.
തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
6. തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
7. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
8. തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.

9. തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...