2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.


  1. ജലദോഷം വന്നാല്‍ ഒരു ഗ്ലാസ് ചൂടു പാലില്‍ അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതി.
  2. ഒരു പിടി കാബേജ് അരിഞ്ഞെടുത്ത്‌ തിളച്ച വെള്ളത്തിലിട്ട് ആവി പിടിച്ചാല്‍ ജലദോഷം മാറും.
  3. ഇക്കിള്‍ വരുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുക.ഉടന്‍ ആശ്വാസം കിട്ടും.
  4. അസിഡിറ്റിയില്‍ നിന്നും ആശ്വാസം കിട്ടാന്‍ ഒരു നേന്ത്രപ്പഴം ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിച്ചു കുടിക്കുക.
  5. രക്താതിസമ്മര്‍ദം നിയന്ത്രിക്കുവാന്‍ ഉള്ളി നീര് സമം തേന്‍ ചേര്‍ത്ത് പതിവായി രാവിലെ ഒരു ചെറിയ സ്പൂണ്‍ വീതം കുടിക്കുക.
  6. വായ്നാറ്റം അകറ്റുവാന്‍ ഉലുവ വറുത്തത് ചവയ്ക്കുന്നത്‌ നല്ലതാണ്.
  7. തുളസിയില ചവയ്ക്കുന്നത്‌ വായിലെ പുണ്ണ് മാറുവാന്‍ നല്ലതാണ്.
  8. മോണയില്‍ മുറിവോ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഏതാനും തുള്ളി വിനാഗിരി ഒഴിച്ച് അത് കൊണ്ട് വായ കഴുകുക.
  9. ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത്‌ മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥത മാറുവാന്‍ ഒരു കപ്പ് തയിര് കഴിച്ചാല്‍ മതി.
  10. ഭക്ഷണ ശേഷം ഒരു കഷണം ശര്‍ക്കര ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അലിയിച്ച് കുടിക്കുന്നത് അസിഡിറ്റി മാറ്റും.
  11. ഹോട്ട് വാട്ടര്‍ ബാഗില്‍ നിറക്കുവാനുള്ള വെള്ളത്തില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ കൂടുതല്‍ സമയം ചൂട് നില്‍ക്കും.
  12. പല്ലുവേദന ശമിക്കാന്‍ ഒരു പിടി വേപ്പില രണ്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ചെറു ചൂടോടെ കാവില്‍ കൊള്ളുക
  13. നാരങ്ങയുടെ തൊണ്ട് നന്നായി ഉണക്കിപൊടിച്ച് അത് കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന് വെണ്മ കിട്ടും.
  14. പല്ലുകള്‍ക്ക് ബലം കിട്ടുവാന്‍ കടുകെണ്ണയില്‍ അല്‍പ്പം ഉപ്പു ചാലിച്ച് അതുപയോഗിച്ച് പതിവായി പല്ല് തേയ്ക്കുക
  15. കണ്ഠശുദ്ധി ലഭിക്കുവാന്‍ അരകപ്പു വെള്ളത്തില്‍ മൂന്നോ നാലോ ഗ്രാമ്പു അല്ലികള്‍ ചതച്ചതും അഞ്ചു തുള്ളി നെയ്യും രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച്‌ കുടിക്കുക.
  16. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മുകളില്‍ കെട്ടി വയ്ക്കുക.അരിമ്പാറ പോകും.
  17. കുഞ്ഞിനു വയറുവേദനയുണ്ടെങ്കില്‍ കായം ചേര്‍ത്ത ചെറു ചൂട് വെള്ളം പൊക്കിളിനു ചുറ്റുമായി പുരട്ടുക.അതി വേഗം ആശ്വാസം കിട്ടുന്നതാണ്.
  18. മൂന്നു ഗ്രാമ്പു ചതച്ചത് അരക്കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അതില്‍ രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും അഞ്ചു തുള്ളി നെയ്യും ചേര്‍ത്തു കുടിച്ചാല്‍ തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്.
  19. അര ഗ്ലാസ് ഇളം ചൂട് വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കും.
  20. രാവിലെ രണ്ടോ മൂന്നോ ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുക.ഇത് പതിവായി ചെയ്താല്‍ ഉദര ശുദ്ധിയുണ്ടാകും.വായ്നാറ്റം അകലുകയും ചെയ്യും.
  21. നീര്‍വീക്കം ഉണ്ടായാല്‍ ചെറിയ ചൂട് വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകുക.അല്ലെങ്കില്‍ നീര്‍വീക്കം ഉള്ള ഭാഗം മുക്കി വച്ചാലും മതിയാവും.
  22. രണ്ടു ഗ്രാമ്പു പൊടിച്ചത്,ഒരു ഗ്രാം ഉപ്പ്,ഒരു ചെറിയ സ്പൂണ്‍ ഓട്സ് ഇവ യോജിപ്പിച്ച് മുഖത്ത് മെല്ലെ മസാജു ചെയ്താല്‍ കറുത്ത പാടുകള്‍ നീങ്ങും.
  23. ചര്‍മ്മത്തിലെ തവിട്ടു നിറം മാറാന്‍ ഉരുളക്കിഴങ്ങ് നീര് ആ ഭാഗത്ത് പുരട്ടിയാല്‍ മതി.
  24. മാതളനാരങ്ങയുടെ തൊലി ഉണക്കിപൊടിച്ചു വയ്ക്കുക.ഈ പൊടി ഒരു ചെറിയ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വിരശല്യം ഒഴിവാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...