2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നിലം തോടാമണ്ണും ചേരുവകളും


നിലം തോടാമണ്ണും ചേരുവകളും

കൃഷി സ്ഥലത്തിന്‍റെ അളവ് കുറഞ്ഞവര്‍ക്കും തീരെ ഇല്ലാത്തവര്‍ക്കും ടെറസ്സില്‍ ചട്ടിയിലും ചാക്കിലും കൃഷി ചെയ്യാം.
    ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചട്ടി നിറക്കുവാനുള്ള മാധ്യമത്തിന്‍റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വെണ്ടത്.പോട്ടിങ്ങ് മിശ്രിതം [ചട്ടി മിശ്രിതം] എന്നാണു ഇതിനെ വിളിക്കുന്നത്‌.
    ചട്ടി മിശ്രിതത്തിന്‍റെ കാര്യമെടുത്താല്‍ മൂന്നു കാര്യമാണ് ഏറ്റവും പ്രധാനം.ഒന്നാമത്തേത് ചെടിക്ക് വേര് പിടിച്ചു വളരുന്നതിനുള്ള മണ്ണൂണ്ടായിരിക്കണം.അതിലാണല്ലോ സൂക്ഷ്മജീവികളും പ്രധാന മൂലകങ്ങളും ഉപമൂലകങ്ങളും ധരാളമായുള്ളത്.രണ്ടാമത്തേതു മണ്ണിന്നടിയിലേയ്ക്ക് ചെറിയ തോതിലാണെങ്കിലും വായു സഞ്ചാരമുണ്ടായിരിക്കണം.മൂന്നാമത്തേത് ഒരു വിത്ത്‌ മുളച്ചു കഴിഞ്ഞാല്‍ അതിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകം യഥേഷ്ടം ലഭിച്ചിരിക്കണം.ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് ചട്ടിമിശ്രിതത്തിലുള്ളത്.മേല്‍മണ്ണ്‍,മണല്‍,ചാണകപൊടി എന്നിവ തുല്യ അളവിലെടുത്താണ് മിശ്രിതം തയ്യാറാക്കുന്നത്.

പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം

    മണ്ണ് ചെടിക്ക് വേരു പിടിക്കുവാനുള്ളത്.ഇതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജെന്‍,ഫോസ്ഫറസ്,പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവ സാനിധ്യവും ആവശ്യമാണ്.പ്രധാന മൂലകങ്ങള്‍ മൂന്നും കൃഷിയില്‍ പൊതുവേ പ്രത്യേകമായി ചേര്‍ത്ത് കൊടുക്കാം.ഉപമൂലകങ്ങള്‍ കുറഞ്ഞ അളവിലേ വേണ്ടു.അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മണ്ണില്‍ ഉണ്ടാകും.ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് സൂക്ഷ്മ ജീവികളും മറ്റുമാണ്.ഇതു മൂന്നുമുള്ളത് മേല്‍മണ്ണിലാണ്.ഒരു തരത്തില്‍ പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ് മേല്‍മണ്ണ്.അനേകായിരം.വര്‍ഷങ്ങള്‍ കൊണ്ടാണ് പോഷക സമ്പുഷ്ടമായ ഒരിഞ്ചു മേല്‍മണ്ണിനു പ്രകൃതി രൂപം നല്‍കുന്നത്.ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ചട്ടികമണലിന്‍റെ ളില്‍ നിറക്കുന്നതിനായി ശേഖരിക്കേണ്ടത്.
അടുത്ത ചേരുവ ആറ്റില്‍ നിന്നും മറ്റും കിട്ടുന്ന നെര്‍മയേറിയ മണലാണ്‌.ഇത് ചേരുമ്പോള്‍ മണ്ണ് ഒരിക്കലും തറഞ്ഞു പോകാത് നിലനില്‍ക്കും.മണ്ണിനെ തറഞ്ഞു പോകാതെ സംരക്ഷിക്കുകയാണ് മണലിന്‍റെ ഉദ്ദേശം.നാമ്പ് നീട്ടുന്നയുടന്‍ ചെടിയുടെ വേരുകള്‍ക്ക് കരുത്തു കുറവായിരിക്കും.അതിനെ അനായാസംകടന്നു പോകാന്‍ മാധ്യമാത്തിനുള്ളില്‍ സാധിക്കണം.അതിനു സഹായിക്കുന്നത് മണലാണ്‌.
ഇതേ ലക്‌ഷ്യം സാധിക്കുവാന്‍ സമാനമായ മറ്റേതെങ്കിലും വസ്തു ചേര്‍ത്താലും കഴിയും.ഉദാഹരണത്തിന് ചകിരിചോറ്.പഴകിയ ചകിരി ചോറ് ചേര്‍ക്കുന്നത് മണല്‍ ചേര്‍ക്കുന്ന അതെ പ്രയോജനം ലഭിക്കും.വേരിന്റെ സുഗമമായ സഞ്ചാരം പോലെ തന്നെ പ്രധാനാമാണ് നീര്‍വാര്ച്ചയും..ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം.എന്നാല്‍ വെള്ളം കെട്ടി കിടക്കയുമരുത്.നല്ല ഉലര്‍ച്ചയുള്ള മണ്ണില്‍ നിന്നുമാണ് വെള്ളം ആശ്വസ്യമായ വേഗത്തില്‍ ഒഴുകി പോകുന്നത്.എന്നാല്‍ അതിനു ശേഷം ഈര്‍പ്പം നില നില്‍ക്കുകയും ചെയ്യും.
ചെടിയ്ക്ക്‌ തുടക്കത്തില്‍ പ്രധാനവളര്‍ച്ച സഹായിയായ മൂലകമായ നൈട്രജന്‍ കിട്ടുന്നതിനാണ് ചാനകപോടി ചേര്‍ക്കുന്നത്.മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കുവാനും ചാണകപ്പൊടിയ്ക്ക് കഴിയും.പോഷകലഭ്യത ഉറപ്പുവരുത്തുവാന്‍ ചാണകപൊടിയുടെ അസാനിധ്യത്തില്‍ വെര്‍മി കംപോസ്റ്റിനും സാധാരണയിനം കംപോസ്റ്റിനും കഴിയും.ചാണകപൊടി കിട്ടാനില്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് പകരം ചേര്‍ത്താല്‍ മതി.

ചട്ടിമിശ്രിതം ചട്ടിയില്‍ തന്നെ നിറയ്ക്കണമേന്നില്ല.പഴയ ചാക്കുകളിലും ടെറസ്സില്‍ കെട്ടിയുണ്ടാക്കിയ തടങ്ങളിലുമൊക്കെ ഈ മിശ്രിതം നിറച്ച് പച്ചക്കറികളും പൂച്ചെടികളും നടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...