2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം


ശ്വാസകോശ രോഗങ്ങള്‍ അകറ്റാം.

  • ശ്വാസകോശത്തില്‍ അമിതമായി കഫം അടിയുന്നത് അണുബാധയ്ക്ക് കാരണമാവും.ഭക്ഷണ ക്രമീകരണത്തിലൂടെ അണുബാധ തടയുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തന്നതിനും സഹായിക്കും.
  • കുരുമുളക്,ഇഞ്ചി,മഞ്ഞള്‍,വെളുത്തുള്ളിയടങ്ങിയ സൂപ്പ് ദിവസേന കഴിക്കുന്നത്‌ ഉത്തമമാണ്.
  • കുരുമുളക് –ശ്വാസകോശത്തിലെ കഫം കുറയ്ക്കുന്നതിനും അണുബാധ ഇല്ലാതാക്കുന്നതിനും സഹായിക്കും.
  • മഞ്ഞള്‍-അണുബാധ കുറയ്ക്കുന്നതിനും വേഗത്തില്‍ രോഗം സുഖപ്പെടുന്നതിനും സഹായിക്കും.
  • ഇഞ്ചി-പ്രകൃതിദത്തമായ ആന്‍റിബയോട്ടിക്കായ ഇഞ്ചിയോടോപ്പം ആര്യവേപ്പിലയും തുളസിയും ഇട്ട് ആവി പിടിക്കുന്നത് കഫം ഇല്ലാതാക്കുന്നതിന് ഉത്തമമാണ്.
  • വെളുത്തുള്ളി- ഉള്‍പ്പെടെയുള്ള ഉള്ളിവര്‍ഗ്ഗങ്ങള്‍ ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കും.
  • പോഷകങ്ങള്‍-ധാരാളം പ്രോട്ടീനടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലെ കഫത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.കടല കൊണ്ടുള്ള സൂപ്പ് വേവിച്ച സോയബീന്‍ ചോളം എന്നിവ ഉത്തമമാണ്.ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുവാനും വിറ്റാമിന്‍ സി സഹായിക്കും.
  • ആപ്പിള്‍,മുസംബി,മാതളനാരങ്ങ തുടങ്ങിയവ മൃതമായ ശരീരകലകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.
  • അരി,മൈദ എന്നിവ കൊണ്ടുണ്ടാക്കുന്നവ ശീതളപാനീയങ്ങള്‍,വറുത്തതും പോരിച്ചതുമായവ,വെണ്ണ,ലെസ്സി,പനീര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഫത്തിന്‍റെ ശല്യം വര്‍ധിപ്പിക്കും.ഇവ കഴിയുന്നത്‌ ഒഴിവാക്കുക.

സര്‍ജറിയ്ക്ക് ശേഷം വിറ്റാമിനുകള്‍

സര്‍ജറിയ്ക്ക് ശേഷമുണ്ടാകുന്ന പാടുകളും മുറിവുകളും ഇല്ലാതാക്കുവാന്‍ പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ പോഷകങ്ങള്‍ സഹായകരമാണ്.

വിറ്റാമിന്‍ ഇ- മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കും.ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കുവാന്‍ ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ബദാം,ഫ്ലാക്സ് സീഡുകള്‍,സൂര്യകാന്തി എണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഈ ധാരാളമടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ഡി – കാത്സ്യം ആഗിരണം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ വിറ്റാമിനാണിത്.മുട്ട,വെണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യമുണ്ട്.ഇത് കൂടാത് സൂര്യപ്രകാശത്തില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

വിറ്റാമിന്‍ സി- മുറിവുകളും പാടുകളും വേഗത്തില്‍ ഇല്ലതാകുന്നതിനെ സഹായിക്കും.വൈറസുകളെയും ബാക്റ്റീരിയകളെയും ആക്രമിച്ചു രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനും ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ശരീര കലകളെയും കൊളാജനുകളെയും പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായകരമാണ്.നാരങ്ങ,നെല്ലിക്ക,ഓറഞ്ച്,മുളപ്പിച്ച പയര് വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഈ വിറ്റാമിന്‍റെ സാന്നിധ്യമുണ്ട്.

വിറ്റാമിന്‍ ബി 12- നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വിറ്റാമിനാണിത്.അമിതമായ ക്ഷീണം,വിഷാദം,എന്നീ അവസ്ഥകളില്‍ നിന്നും വിമുക്തി നല്‍കുവാനും വിറ്റാമിന്‍ ബി 12 ഉത്തമമാണ്.മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനെ ഇവ സഹായകരമാണ്.പാലുല്‍പ്പന്നങ്ങള്‍,സോയാബീന്‍ എന്നിവയില്‍ ഈ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ – ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ എ സഹായിക്കും.ആരോഗ്യമുള്ള ത്വക്കിനും പ്രതിരോധശക്തിക്കും വിറ്റാമിന്‍ എ കൂടിയെ തീരു.

ത്വക്കില്‍ പുരട്ടുവാനുള്ള ചില മരുന്നുകളില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതായി കാണാം.ഓറഞ്ച്,കാരറ്റ്,ബ്രോക്കോളി തുടങ്ങിയവയില്‍ നിന്നും ശരീരത്തിന്നാവശ്യമായ വിറ്റാമിന്‍ എ ലഭിക്കും

പ്രോട്ടീന്‍ - എല്ലുകളില്‍ ഉണ്ടാകുന്ന ഒടിവ്,മസിലുകളിലെ മുറിവ് എന്നിവയ്ക്കു പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്‌.മുതിര്‍ന്ന ഒരാള്‍ക്ക്‌ ദിവസേന 55 ഗ്രാം പ്രോട്ടീനെങ്കിലും ലഭിക്കേണ്ടതുണ്ട്.അതെ സമയം പ്രോട്ടീന്‍റെ അളവ് സന്തുലിതാവസ്ഥയില്‍ ആയിരക്കാന്‍ ശ്രദ്ധിക്കണം.മത്സ്യം,പാലുല്‍പ്പന്നങ്ങള്‍,കശുവണ്ടിപ്പരിപ്പ്,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം – ത്വക്കിലുണ്ടാകുന്ന മുറിവുകള്‍ പെട്ടെന്ന് കരിയുവാന്‍ സഹായിക്കും.വാഴപ്പഴം,മുന്തിരി,തിടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പൊട്ടാസ്യം ലഭിക്കും.

കരള്‍ രോഗങ്ങള്‍.ദഹന പ്രശ്നങ്ങള്‍.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ കരള്‍ പ്രധാന പങ്കു വഹിക്കുന്നു.ആഗിരണം ചെയ്യുന്ന ആഹാരത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനൊപ്പം ശരീര കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ ഘടകങ്ങള്‍ പ്രധാനം ചെയ്യുന്നതും കരളിന്‍റെ ധര്‍മ്മമാണ്.

കരളിന്‍റെ ആരോഗ്യത്തിനെ ഇലക്ട്രോലൈറ്റുകള്‍ ആല്‍ക്കലൈന്‍ വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണ പാനിയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

ഇലക്ട്രോലൈറ്റുകള്‍ - ഇലക്ട്രോലൈറ്റുകളുടെ കുറവ് നികത്തുന്നതിനെ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും പാനിയങ്ങളില്‍ ചേര്‍ത്ത് കഴിക്കാം.

ഫ്ലൂയിടുകള്‍ - മഞ്ഞളിന്‍റെ സത്ത് ആണൂബാധയില്ലാതാക്കുവാന്‍ സഹായിക്കും.ഇഞ്ചിനീര് കരളിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കര്‍പ്പൂരതുളസി ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുന്നതിനും ഉത്തമമാണ്.

ആല്‍ക്കലൈന്‍ ഫുഡ്‌ - കരളിന്‍റെ പ്രവര്‍ത്തനത്തിനോടുവില്‍ വിഷാംശം ശേഖരിക്കപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്.ഇവയെ ഇല്ലാതാക്കുന്നതിനെ ആല്‍ക്കലൈന്‍ ഫുഡ്‌ അഥവാ ക്ഷാരാംശമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായിക്കും.വിറ്റാമിന്‍ സി പൊട്ടാസ്യം ബി കോംപ്ലക്സ് എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്ഷാരാംശമുള്ളവയാണ്.

കറ്റാര്‍വാഴ നീര്-കുളിര്‍മ നല്‍കുന്നതിനും വിഷാംശത്തെ അകറ്റുന്നതിനും സഹായിക്കും.

നെല്ലിക്ക – ഇതിലങ്ങിയ സമ്പുഷ്ടമായ വിറ്റാമിന്‍ സി ശരീര കലകളെ പുനരുജ്ജീവിപ്പിക്കും.

ബി കോംപ്ലക്സ് – ദഹനപ്രക്രീയകളിലെ കുറവ് പരിഹരിക്കുന്നതില്‍ ബി കോപ്ലക്സ് വിറ്റാമിന്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.ബി കോംപ്ലക്സിന്‍റെ കുറവ് കരളിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.തവിടു കളയാത്ത ധാന്യം,പാല്‍,പച്ചക്കറികള്‍ എന്നിവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബി കോംപ്ലക്സ് ലഭിക്കും.

പൊട്ടാസ്യം – പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ദഹനപ്രക്രീയയെ സഹായിക്കും.

മഗ്നീഷ്യം. – മഗ്നീഷ്യം ദഹന പ്രക്രീയയെ സഹായിക്കും.പച്ചക്കറികളിലും ധാന്യങ്ങളിലും കശുവണ്ടിപ്പരിപ്പിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

പനിയകറ്റാന്‍ പാനിയങ്ങള്‍.

പനിയകറ്റാന്‍ ശരീരത്തില്‍ ജലാംശത്തിന്‍റെ കുറവ് നികത്തുകയും കരളിന്‍റെ ആരോഗ്യം ശക്ത്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.വിറ്റാമിന്‍ സിയും ഇലക്ട്രോലൈറ്റും ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പാനിയങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കരിക്കിന്‍ വെള്ളവും തേങ്ങാ വെള്ളവും കുടിക്കുന്നത് വഴി ശരീരത്തിനാവശ്യമായ ഇലെക്ട്രോലൈറ്റുകളും പ്രകൃതിദത്തമായ പഞ്ചസാരയും ലഭിക്കും.നാരങ്ങവേള്ളത്തില്‍ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും ചേര്‍ത്തു കുടിക്കുന്നതും നല്ലതാണ്.



ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കും.കാരറ്റ്,മത്തങ്ങ,മാങ്ങ തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബീറ്റാകരോട്ടിന്‍ ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...