2017 സെപ്റ്റംബർ 9, ശനിയാഴ്‌ച

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

ഇവ കഴിച്ച് കൊളസ്ട്രോൾ കുറയ്ക്കാം


അമിത കൊളസ്ട്രോൾ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധയാവശ്യമാണെന്ന് നമുക്കറിയാം. വളരെ ചെലവില്ലാതെ വീട്ടിൽത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

സംഭാരം: കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമാണിത്. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാൻ വളരെ നല്ലതാണ്. കൊളസ്ട്രോൾ കൂട്ടുന്ന ബെൽ ആസിഡുകളുടെ പ്രവർത്തനത്തെ തടയാൻ ഇവയ്ക്കാകുമെന്നതിനാലാണിത്.

കാന്താരിമുളക് : ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്.

ഒലീവ് ഓയിൽ : ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല.

നെല്ലിക്ക : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും ഇതുപകരിക്കും.

ഇഞ്ചി : വെറുതെ ചവച്ചു കഴിക്കുന്നതും ചായയിൽ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഉദര പ്രശ്നങ്ങൾക്കും അത്യുത്തമമാണ് ഇഞ്ചി .

സോയാബീൻ : ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സോയാബീനും സോയാമിൽക്കും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.



ഗ്രീൻ ടീ : ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.

ആരോഗ്യം തരും വീട്ടുമരുന്നുകള്‍.


  1. ജലദോഷം വന്നാല്‍ ഒരു ഗ്ലാസ് ചൂടു പാലില്‍ അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതി.
  2. ഒരു പിടി കാബേജ് അരിഞ്ഞെടുത്ത്‌ തിളച്ച വെള്ളത്തിലിട്ട് ആവി പിടിച്ചാല്‍ ജലദോഷം മാറും.
  3. ഇക്കിള്‍ വരുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുക.ഉടന്‍ ആശ്വാസം കിട്ടും.
  4. അസിഡിറ്റിയില്‍ നിന്നും ആശ്വാസം കിട്ടാന്‍ ഒരു നേന്ത്രപ്പഴം ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിച്ചു കുടിക്കുക.
  5. രക്താതിസമ്മര്‍ദം നിയന്ത്രിക്കുവാന്‍ ഉള്ളി നീര് സമം തേന്‍ ചേര്‍ത്ത് പതിവായി രാവിലെ ഒരു ചെറിയ സ്പൂണ്‍ വീതം കുടിക്കുക.
  6. വായ്നാറ്റം അകറ്റുവാന്‍ ഉലുവ വറുത്തത് ചവയ്ക്കുന്നത്‌ നല്ലതാണ്.
  7. തുളസിയില ചവയ്ക്കുന്നത്‌ വായിലെ പുണ്ണ് മാറുവാന്‍ നല്ലതാണ്.
  8. മോണയില്‍ മുറിവോ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഏതാനും തുള്ളി വിനാഗിരി ഒഴിച്ച് അത് കൊണ്ട് വായ കഴുകുക.
  9. ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നത്‌ മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥത മാറുവാന്‍ ഒരു കപ്പ് തയിര് കഴിച്ചാല്‍ മതി.
  10. ഭക്ഷണ ശേഷം ഒരു കഷണം ശര്‍ക്കര ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അലിയിച്ച് കുടിക്കുന്നത് അസിഡിറ്റി മാറ്റും.
  11. ഹോട്ട് വാട്ടര്‍ ബാഗില്‍ നിറക്കുവാനുള്ള വെള്ളത്തില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ കൂടുതല്‍ സമയം ചൂട് നില്‍ക്കും.
  12. പല്ലുവേദന ശമിക്കാന്‍ ഒരു പിടി വേപ്പില രണ്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ചെറു ചൂടോടെ കാവില്‍ കൊള്ളുക
  13. നാരങ്ങയുടെ തൊണ്ട് നന്നായി ഉണക്കിപൊടിച്ച് അത് കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന് വെണ്മ കിട്ടും.
  14. പല്ലുകള്‍ക്ക് ബലം കിട്ടുവാന്‍ കടുകെണ്ണയില്‍ അല്‍പ്പം ഉപ്പു ചാലിച്ച് അതുപയോഗിച്ച് പതിവായി പല്ല് തേയ്ക്കുക
  15. കണ്ഠശുദ്ധി ലഭിക്കുവാന്‍ അരകപ്പു വെള്ളത്തില്‍ മൂന്നോ നാലോ ഗ്രാമ്പു അല്ലികള്‍ ചതച്ചതും അഞ്ചു തുള്ളി നെയ്യും രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച്‌ കുടിക്കുക.
  16. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മുകളില്‍ കെട്ടി വയ്ക്കുക.അരിമ്പാറ പോകും.
  17. കുഞ്ഞിനു വയറുവേദനയുണ്ടെങ്കില്‍ കായം ചേര്‍ത്ത ചെറു ചൂട് വെള്ളം പൊക്കിളിനു ചുറ്റുമായി പുരട്ടുക.അതി വേഗം ആശ്വാസം കിട്ടുന്നതാണ്.
  18. മൂന്നു ഗ്രാമ്പു ചതച്ചത് അരക്കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അതില്‍ രണ്ടു ചെറിയ സ്പൂണ്‍ പഞ്ചസാരയും അഞ്ചു തുള്ളി നെയ്യും ചേര്‍ത്തു കുടിച്ചാല്‍ തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്.
  19. അര ഗ്ലാസ് ഇളം ചൂട് വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കും.
  20. രാവിലെ രണ്ടോ മൂന്നോ ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുക.ഇത് പതിവായി ചെയ്താല്‍ ഉദര ശുദ്ധിയുണ്ടാകും.വായ്നാറ്റം അകലുകയും ചെയ്യും.
  21. നീര്‍വീക്കം ഉണ്ടായാല്‍ ചെറിയ ചൂട് വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകുക.അല്ലെങ്കില്‍ നീര്‍വീക്കം ഉള്ള ഭാഗം മുക്കി വച്ചാലും മതിയാവും.
  22. രണ്ടു ഗ്രാമ്പു പൊടിച്ചത്,ഒരു ഗ്രാം ഉപ്പ്,ഒരു ചെറിയ സ്പൂണ്‍ ഓട്സ് ഇവ യോജിപ്പിച്ച് മുഖത്ത് മെല്ലെ മസാജു ചെയ്താല്‍ കറുത്ത പാടുകള്‍ നീങ്ങും.
  23. ചര്‍മ്മത്തിലെ തവിട്ടു നിറം മാറാന്‍ ഉരുളക്കിഴങ്ങ് നീര് ആ ഭാഗത്ത് പുരട്ടിയാല്‍ മതി.
  24. മാതളനാരങ്ങയുടെ തൊലി ഉണക്കിപൊടിച്ചു വയ്ക്കുക.ഈ പൊടി ഒരു ചെറിയ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വിരശല്യം ഒഴിവാക്കാം.

ആയുഷ്മാൻ ഭവ...ദീർഘായുസ്സിനു അഞ്ചു ലളിതമായ ചര്യകൾ ..

ആയുഷ്മാൻ ഭവ...ദീർഘായുസ്സിനു അഞ്ചു ലളിതമായ ചര്യകൾ ..



1.മിതമായ ഭക്ഷണം...അമിത ഭക്ഷണം കാലറികളെ അധികരിച്ച് കോശങ്ങളെ നശിപ്പിക്കുകയും പ്രമേഹം അമിത വണ്ണം തുടങ്ങിയ അസുഖങ്ങളെ സമ്മാനിക്കുകയും ചെയ്യുന്നു.ഭക്ഷണത്തിലെ കൊഴുപ്പ് പഞ്ചസാര ഇവ കുറയ്ക്കുകയും നാരും വിടാമിനുകളും അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ എന്നിവ ശീലമാക്കുകയും ചെയ്യുക

2.പതിവായുള്ള വ്യായാമം..ഹൃദയരോഗ്യത്തിന് അത്യുത്തമം..ചിട്ടയായുള്ള വ്യായാമം കൊഴുപ്പിനെ നീക്കി ജീവകലകളുടെ ഓജസ്സിനും അവയുടെ ശരിയായ പ്രവർത്തനത്തിനും കാരണമാക്കുന്നു

3.ശരിയായ ഉറക്കം ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങുക..

4.ഹൈട്രേഷൻ ... നിർജലീകരണം കോശങ്ങളുടെ നാശത്തിനു കാരണമാകും ദിവസവും ഒന്നര മുതൽ രണ്ടു ലിറ്റർ വരെ ശുദ്ധ ജലം കുടിക്കുക.

5.കൃത്രിമ സൌന്ദര്യ വർധക ഉത്പന്നങ്ങൾ ഉപേക്ഷിക്കുക..ലൈംഗിക ഉത്തെജനതിനുള്ള ലേപനങ്ങൾ, മരുന്നുകള , ഇവ വർജിക്കുക

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം



ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം
ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം. വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം

ചേരുവകളും സംസ്കരണവിധിയും

ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ എന്നിവയുടെ വേര്, ഞെരിഞ്ഞിൽ), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതൽ, വേങ്ങാക്കാതൽ, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിൻവേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിൻവേര്, ജടാമാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയൻ, കച്ചോലം, വരട്ടുമഞ്ഞൾ, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവർഗം എന്നിവയെല്ലാം ചേർത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തിൽ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേർത്ത് വേണ്ടത്ര താതിരിപ്പൂവും ശർക്കരയും തേനും കലക്കിച്ചേർത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മൺപാത്രത്തിലാക്കി ശീലമൺചെയ്ത് ഈർപ്പമില്ലാത്ത മണ്ണിനടിയിൽ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളിൽ സൂക്ഷിക്കാം.

ദശമൂലാരിഷ്ടം എന്ന ഈ യോഗം സഹസ്രയോഗം, ദൈഷജ്യരത്നാവലി തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.


ആയുര്‍വേദ മരുന്നുകളില്‍ ദശമൂലാരിഷ്ടത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.പല രോഗങ്ങളും ഈ ഒറ്റ മരുന്ന് കൊണ്ടു ഭേദപ്പെടുമെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഗ്രഹണി,അരുചി,ശ്വാസം മുട്ടല്‍,ചുമ,വായൂകോപം,വാതരോഗം,ക്ഷയം,ഛര്‍ദ്ദി,പാണ്ഡുരോഗം,മഞ്ഞപ്പിത്തം,കുഷ്ഠരോഗം,
അര്‍ശസ്,പ്രമേഹം,വിശപ്പില്ലായ്മ,വയറുവീര്‍പ്പ്,മൂത്രത്തില്‍ കല്ല്,മൂത്രതടസം,ധാതുക്ഷയം മുതലായ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങള്‍ ദശമൂലാരിഷ്ടത്തിലുണ്ട്.
കൂവളം
കുമ്പിൾ

പലകപ്പയ്യാനി
പാതിരി

ഓരില

മുഞ്ഞ
മൂവില

ആനച്ചുണ്ട
ചെറുചുണ്ട
ചെറിയ ഞെരിഞ്ഞിൽ

മൽബറി ,ചെറി

മൽബറി ,ചെറി


ആധുനിക വൈദ്യ ശാസ്ത്രം ,ഇപ്പോള്‍ പറയുന്നത് ,വിറ്റാമിൻ B 17 ന്‍റെ കുറവ് ആണ് ,ക്യാന്‍സറിന് കാരണം . നമ്മുടെ നാട്ടില്‍ എല്ലാ വീട്ടിലും ,വളര്‍ത്താന്‍ കഴിയുന്ന മൽബറി ,ചെറി ഇവയില്‍ ധാരാളം B 17 വിറ്റാമിൻ അടങ്ങിയിട്ടുണ്ട്.അങ്ങനെ എങ്കില്‍ ,എല്ലാവരും വീട്ടില്‍ ഫല വ്യക്ഷങ്ങൾ നട്ട് വളര്‍ത്തുക



ആടലോടകം

ആടലോടകം.JPG


ആടലോടകം 



  1. വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് ആവി പോവാതെ വേവിക്കുക.അതില്‍ 500 ഗ്രാം കല്‍ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക.
  2. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും.
  3. ആടലോടകത്തിലയും തുളസിയിലയും പേരയിലയും കഷായം വെച്ചു കുടിച്ചാൽ വിട്ടുമാറാത്ത കഫക്കെട്ട് മാറും

ആടലോടകം2.JPG

ആട്ടിൻ പാൽ

Image result for ആട്ടിന്‍പാല്‍



ആട്ടിൻ പാൽ

ഒരു കപ്പ് ആട്ടിന്‍പാലില്‍ (244 ഗ്രാം) ഏതൊക്കെ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം. ട്രിപ്‌റ്റോഫന്‍ - 35 ഗ്രാംകാല്‍സിയം - 33 ഗ്രാംഫോസ്ഫറസ് - 25 ഗ്രാംവൈറ്റമിന്‍ ബി.2 (റിബോപ്ലാവില്‍) - 20 ഗ്രാംപ്രോട്ടീന്‍ - 16 ഗ്രാംപൊട്ടാസ്യം - 15 ഗ്രാംകലോറി - 100 ഗ്രാം ഗുണമേന്മകള്‍.. 1. ആല്‍ഫാ-കേസിന്‍ പ്രോട്ടീന്‍ എന്ന അലര്‍ജി ഉണ്ടാക്കുന്ന ജനിതകവസ്തു കൂടുതല്‍ പശുവിന്‍ പാലിലും കുറവ് ആട്ടിന്‍ പാലിലും ആണ്. ഇതുകൊണ്ട് ആട്ടിന്‍പാല്‍ അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയതുമാണ്. 2. ഒലിഗോ സാച്ചാറൈഡ്‌സ് എന്നറിയപ്പെടുന്ന Anti inflammatory compounds (ശരീരത്തില്‍ നീര് കുറക്കുന്നവ) ആട്ടിന്‍ പാലില്‍ കണ്ടുവരുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. 3. ശരീരത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് എന്നിവയുടെ മെറ്റബോലിസത്തെ ത്വരിതപ്പെടുത്തുന്നു. 4. പച്ചക്കറികളില്‍ ഇല്ലാത്ത പല പോഷക വസ്തുക്കളും ആട്ടിന്‍പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചക്ക് സഹായകരമാണ്. പ്രത്യേകിച്ച് എല്ലുകളുടെ വളര്‍ച്ചയ്ക്ക്. 5. ക്യാന്‍സര്‍ രോഗബാധയെ തടയുന്നു പ്രത്യേകിച്ച് Breast cancer. 6. അസ്ഥിക്ഷയത്തെ ചെറുക്കുന്നു. 7. മൈഗ്രേന്‍ പോലുള്ള തലവേദനയെ ചെറുക്കുന്നു. 8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. 9. പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് അമിനോ ആസിഡുകളുടെ വിതരണവും പൊട്ടാസ്യം ഹൃദയധമനികളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നു. 10. ലോകത്തില്‍ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ആട്ടിന്‍ പാലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു റിസേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന് പുസ്തകത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളില്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നമായ ചീസ് നല്‍കുന്നത്, അതേ പോഷകമൂല്യമുള്ള ഗുളികകളേക്കാള്‍ അഭികാമ്യമാണെന്നും തുടയെല്ലിന്റെ വളര്‍ച്ചയ്ക്കും ശക്തിക്കും ഗുണകരമാണെന്നും ഇവ ശക്തിയാര്‍ജ്ജിച്ചതായും പെണ്‍കുട്ടികള്‍ പെട്ടെന്ന് വളര്‍ച്ച കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2005-06 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട പാലിന്റെ അളവ് 170 ഗ്രാം ആണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ഒരു കൊല്ലം ഒരാള്‍ 64 ഗ്രാം പാല്‍ മാത്രമെ കഴിക്കുന്നുള്ളൂ എന്നുള്ളത് പാല്‍ ഉത്പാദനത്തിന്റെ കുറവാണ് കാണിക്കുന്നത്. 20.63 ലക്ഷം മെട്രിക് ടണ്‍ പാലാണ് 2005-06 വര്‍ഷത്തില്‍ ഉല്പാദിപ്പിച്ചത്

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...