2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

അലര്‍ജി

അലര്‍ജി

നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുന്നു?
എന്താണ് അലര്‍ജിയുണ്ടാക്കുന്ന  റെനൈറ്റിസ്?
അലര്‍ജിയുണ്ടാക്കുന്ന  റെനൈറ്റിസ് എങ്ങനെ നിയന്ത്രിക്കാം
?
അലര്‍ജിയുണ്ടാക്കുന്ന  റെനൈറ്റിസിനുള്ള ചികില്സ് എന്താണ്?
അലര്‍ജിയുണ്ടാക്കുന്ന  റെനൈറ്റിസും 
ആസ്തമയും

നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുന്നു?


നമ്മുടെ ശരീരത്തിന് രോഗത്തിനെതിരെ പൊരുതാനും സ്വയം സംരക്ഷിക്കാനുമുള്ള ഒരു പ്രതിരോധ ശേഷി ഉണ്ട്. ഈ പ്രതിരോധ ശേഷിയെ പ്രതിരോധ സംവിധാനം എന്ന് പറയുന്നു. നിങ്ങളുടെ ശരീരത്തില്‍ രോഗാണുക്കള്‍ പോലുള്ള ഉപദ്രവകരമായ കാര്യങ്ങള്‍ പ്രവേശിക്കുമ്പോള്‍ (ഉദാഹരണം:ബാക്ടീരിയ അല്ലെങ്കില്‍ വൈറസുകള്‍) പ്രതിരോധ സംവിധാനം അതിനെ ശത്രുവായി തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്നു.

പക്ഷേ ചിലസമയങ്ങളില്‍ നിങ്ങളുടെ പ്രതിരോധ സംവിധാനം ശത്രുവേത് അല്ലാത്തതേത് എന്ന ആശയകുഴപ്പത്തിലാകുന്നു. പൊടി, മൃഗങ്ങളുടെ രോമം, ചെടികളുടേയും മരങ്ങളുടേയും പൂമ്പൊടി പോലുള്ള ഉപദ്രവകരങ്ങളായ കാര്യങ്ങളോടും ചിലപ്പോള്‍ ചില ഭക്ഷണസാധനങ്ങളോട് പോലും ഇത് പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം.

തൊലി, കണ്ണുകള്‍, മൂക്ക് പോലുള്ള ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബാധിക്കാന്‍ അലര്‍ജിക്ക് കഴിയും

എന്താണ് അലര്‍ജിയുണ്ടാക്കുന്ന  റെനൈറ്റിസ്?


മൂക്കിനെ ബാധിക്കുന്ന അലര്‍ജിയെ അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് എന്ന് വിളിക്കുന്നു. പൊടി, പുക, താരന്‍ അല്ലെങ്കില്‍ പൂമ്പൊടി പോലെ നിങ്ങള്‍ക്ക് അലര്‍ജിയുള്ളവ ശ്വസിക്കുമ്പോള്‍ ഇത് സംഭവിക്കുന്നു. ഇവയെ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍/ പ്രേരകഘടകങ്ങള്‍ എന്ന് പറയുന്നു.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിന്‍റെ ലക്ഷകണങ്ങള്‍ എന്തെല്ലാമാണ്?


നിങ്ങളുടെ മൂക്കിനെ അലര്‍ജി ബാധിക്കുമ്പോള്‍, നിങ്ങള്‍ ധാരാളം തുമ്മുന്നു, മൂക്കിലോ കണ്ണുകളിലോ തൊണ്ടയിലോ ചൊറിച്ചില്‍ അനുഭവപ്പെടുന്നു, നിങ്ങള്‍ മൂക്കിലൂടെ ജലം ഒലിച്ചുകൊണ്ടിരിക്കുകയും മൂക്കടപ്പ് ഉണ്ടാകുകയും നിങ്ങളുടെ കണ്ണ് നിറഞ്ഞൊഴുകുകയും ചെയ്യുന്നു.


അലര്‍ജിക് റെനൈറ്റിസിന്‍റെ രോഗലക്ഷണങ്ങള്‍ ഇവയെല്ലാമാണ്.


വര്‍ഷത്തിലെ പ്രത്യേക സീസണുകളില്‍ ഈ രോഗലക്ഷംണങ്ങള്‍ സംഭവിക്കാം. ഇതിനെ സീസണല്‍ അലര്‍ജിക് റെനൈറ്റിസ് (SAR) എന്ന് വിളിക്കുന്നു. ഇത് വര്ഷം മുഴുവന്‍ സംഭവിക്കുകയാണെങ്കില്‍, ഇതിനെ പെരെനിയല്‍ അലര്‍ജിക് റെനൈറ്റിസ് (PAR) എന്ന് വിളിക്കുന്നു.

ഇത് അലര്ജിയുണ്ടാക്കുന്ന റെനൈറ്റിസ് ആണോ അതോ സാധാരണ ജലദോഷം ആണോ?

അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ അലര്‍ജിക് റെനൈറ്റിസിന്‌ കാരണമാകുമ്പോള്‍, ജലദോഷത്തിന്‌ രോഗാണുക്കള്‍ കാരണമാകുന്നു. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും തുമ്മലും മൂക്കൊലിപ്പും മൂക്കടപ്പും ചൊറിച്ചിലും സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഇവ തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട്. താഴെപ്പറയുന്നവയാണെങ്കില്‍ ഇത് മിക്കവാറും അലര്‍ജി യുണ്ടാക്കുന്ന റെനൈറ്റിസ് ആയിരിക്കും:
നിങ്ങള്‍ക്ക്‌ പനിയോ ശരീരവേദനയോ ഇല്ല.
നിങ്ങളുടെ മൂക്കില്‍ നിന്ന് വരുന്ന ദ്രാവകം തെളിഞ്ഞതും ഒഴുകുന്നതുമാണ്‌, മഞ്ഞയോ അല്ലെങ്കില്‍ പച്ചയോ കട്ടിയുള്ളതോ അല്ല.
തുമ്മല്‍ ആക്രമണം അവസാനിക്കുന്നതിന്‌ മുമ്പ് നിങ്ങള്‍ വളരെപ്രാവശ്യം തുമ്മുന്നു.
നിങ്ങളുടെ മൂക്കിലോ ചെവിയിലോ തൊണ്ടയിലോ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
നിങ്ങളുടെ കണ്ണില്‍ നിന്ന് ധാരാളം ജലം പുറത്തുവരുന്നു.
സാധാരണ ജലദോഷത്തേക്കാള്‍ ഈ പ്രശ്നങ്ങള്‍ കൂടുതല്‍ നീണ്ടുനില്ക്കുതന്നു.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് എങ്ങനെ നിയന്ത്രിക്കാം?


മൃദുരോമങ്ങളുള്ള (രോമാവൃതമായ) മൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക, നിങ്ങള്‍ക്ക് ഒരു ഓമനമൃഗമുണ്ടെങ്കില്‍ അതിനെ കിടപ്പുമുറിക്ക് പുറത്ത് വളര്‍ത്തുക.

നിങ്ങളുടെ വീടിന്‍റെ ഭിത്തികളില്‍ എവിടെയെങ്കിലും പായലും പൂപ്പലും (ഫംഗസ്) ഉണ്ടെങ്കില്‍, വീര്യം കുറഞ്ഞ ലായനി ഉപയോഗിച്ച് കഴുകി അതില്‍ നിന്ന് രക്ഷനേടുക.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനുള്ള ചികിത്സ എന്താണ്?


അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് ചികില്‍സിക്കാന്‍ നിരവധി വ്യത്യസ്ത മരുന്നുകള്‍ ലഭ്യമാണ്‌. നിങ്ങളുടെ രോഗലക്ഷണങ്ങളുടെ തരം, തീവ്രത, നിങ്ങളുടെ പ്രായം, നിങ്ങള്‍ക്ക് മറ്റ് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്നിവയെല്ലാം പരിഗണിച്ച് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു മരുന്ന് ഡോക്ടര്‍ നിര്‍ദേശിക്കും. അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ചില ചികില്‍സകള്‍ ഇവിടെ നല്‍കിയിരിക്കുന്നു:


ആന്‍റിഹിസ്റ്റമീന്‍സ്:

അലര്‍ജി രോഗലക്‍ഷണങ്ങളുടെ ചികില്‍സയില്‍ അവ നന്നായി പ്രവര്‍ത്തിക്കുന്നു. ടാബ്‍ലറ്റുകള്‍, സിറപ്പുകള്‍, നേസല്‍ സ്പ്രേകള്‍ എന്നീ രൂപങ്ങളില്‍ ആന്‍റിഹിസ്റ്റമീന്‍സ് ലഭ്യമാണ്‌.

കോര്‍ട്ടികോസ്റ്ററോയിഡ്സ്:

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് ചികില്‍സയില്‍ മൂക്കില്‍ ഉപയോഗിക്കുന്ന കോര്‍ട്ടികോസ്റ്ററോയിഡ്സ് സ്പ്രേകള്‍ വളരെ ഫലപ്രദവും സുരക്ഷിതവുമായ ചികില്‍സയാണ്‌.

ഡികണ്ജെുസ്റ്റന്സ്:

മൂക്കിലെ തടസ്സം പോലുള്ള രോഗലക്ഷൈണങ്ങള്‍ കുറയ്ക്കുന്നതിന്‌ അവ സഹായകരമായിരിക്കാം. എന്നിരുന്നാലും നേസല്‍ സ്പ്രേ ഡികണ്ജെംസ്റ്റന്സ് 3 ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല.

മറ്റ് ചികിത്സകള്‍:

അലര്‍ജികള്‍ (ആസ്തമയും കരപ്പനും പോലെ) മൂലം സംഭവിക്കുന്ന ചില പ്രത്യേക രോഗങ്ങള്ക്ക് മറ്റ് ചികിത്സകള്‍ ആവശ്യമായി വന്നേക്കാം.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനുള്ള ചികിത്സ എന്താണ്?


അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനെ ഗൌരവമായെടുത്ത് കൃത്യസമയത്ത് ശരിയായി ചികിത്സിക്കുക, അല്ലെങ്കില്‍ ഇത് മൂക്കിനുള്ളിലെ ദശ വളര്‍ച്ചയിലേയ്ക്കും സൈനസൈറ്റിസിലേയ്ക്കും നേത്രരോഗത്തിലേയ്ക്കും എന്തിന് ആസ്തമ വഷളാകുന്നതിലേയ്ക്ക് പോലും നയിച്ചേക്കാം.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസും ആസ്തമയും


ആസ്തമയും അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസും (മൂക്കിനെ ബാധിക്കുന്ന അലര്‍ജിയുംതമ്മില്‍ വളരെ ബന്ധമുണ്ട്. അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് ഉള്ള ആളുകള്‍ തുമ്മലോടും മൂക്കൊലിപ്പോടും കൂടിയ ജലദോഷമുണ്ടാകുന്നുവെന്ന് അടിക്കടി പരാതിപ്പെടുന്നു. മൂക്ക് ശ്വസനനാളിയുടെ ഒരു ഭാഗമായതിനാല്‍ ആസ്തമയുള്ള ഏകദേശം 70% ആളുകള്ക്കും് അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസും ഉണ്ടാകുന്നു. അതിനാല്‍ ആസ്തമ ശരിയായി നിയന്ത്രിക്കാന്‍ അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനെ ഗൌരവമായെടുക്കേണ്ടത് പ്രധാനമാണ് കാരണം അത് സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ആസ്തമ വഷളാകുകയും ചെവിയിലെ അണുബാധകള്‍, സൈനസൈറ്റിസ്, മൂക്കിനുള്ളിലെ ദശ വളര്‍ച്ച എന്നിങ്ങനെയുള്ള മറ്റ് പ്രശ്നങ്ങള്ക്ക് കാരണമാകുകയും ചെയ്യുന്നു….ശരിയായ ചികിത്സ ലഭിക്കുന്നതിന് നിങ്ങളുടെ ഡോക്ടറെ സന്ദര്ശിമക്കുക.

തുമ്മല്‍, മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കില്‍ ചൊറിച്ചില്‍, മൂക്കൊലിപ്പ്, തൊണ്ടയിലോ കണ്ണിലോ ചൊറിച്ചില്‍ പോലുള്ള അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിന്‍റെ ഏതെങ്കിലും ലക്ഷകണങ്ങള്‍ നിങ്ങള്‍ കാണിക്കുകയാണെങ്കില്‍, നിങ്ങളുടെ അവസ്ഥ അവഗണിക്കരുത്. ശരിയായ ചികിത്സയ്ക്കായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് നിയന്ത്രിക്കുന്നതിന് നേസല്‍ സ്പ്രേ കൂടുതല്‍ ഫലപ്രദമാകുന്നതെന്തുകൊണ്ട്?

അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനിനുവേണ്ടി ഗുളികകള്‍ പോലുള്ള ചികിത്സാരീതികളേക്കാള്‍ മികച്ചതാണെന്ന് നേസല്‍ സ്പ്രേകളെന്ന് ലോകമെമ്പാടും തെളിയിക്കപ്പെട്ടതാണ്. കാരണം? കണ്ണുമായി ബന്ധപ്പെട്ട് നിങ്ങള്ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ നിങ്ങള്‍ കണ്ണില്‍ തുള്ളിമരുന്ന് ഒഴിക്കുന്നു. ത്വക്കുമായി ബന്ധപ്പെട്ട് നിങ്ങള്ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ത്വക്കില്‍ ഒരു ലേപനം അല്ലെങ്കില്‍ ക്രീം പുരട്ടുന്നു. നിങ്ങള്‍ ആവശ്യമുള്ളിടത്ത് മരുന്ന് നല്കുന്നു. അതേ രീതിയില്‍, അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസിനിനായി, ഒരു നേസല്‍ സ്പ്രേ മരുന്ന് നേരിട്ട് വേഗത്തില്‍ ശരിക്കും ആവശ്യമുള്ളിടത്ത്, അതായത് മൂക്കില്‍ ശരിയായി നല്‍കുന്നു. കൂടാതെ, നിങ്ങള്‍ നേസല്‍ സ്പ്രേ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ ഡോസിലുള്ള മരുന്നേ ആവശ്യമുള്ളൂ, അതിനര്‍ത്ഥം കുറഞ്ഞ പാര്‍ശ്വഫലങ്ങളേയുള്ളൂവെന്നാണ്, അതിനാല്‍ ഇത് കൂടുതല്‍ സുരക്ഷിതമാണ്.

എങ്ങനെയാണ് ഒരു നേസല്‍ സ്പ്രേ പ്രവര്‍ത്തിക്കുന്നത്?

നീര് (പഴുപ്പ്) ഉള്ള ഒരു അവസ്ഥയാണ് അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസ് എന്നതിനാല്‍ ഒരു നീരിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നാണ് ആവശ്യം. ഒരു നേസല്‍ സ്പ്രേയില്‍ നേസല്‍ സ്റ്റിറോയിഡുകള്‍ ഉണ്ട്, അവ നീരിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളായതിനാല്‍ അതിന് നീര് നിയന്ത്രിക്കാന്‍ കഴിയുന്നു. വിഷമിക്കേണ്ട; നമ്മുടെ ശരീരങ്ങളില്‍ നിന്ന് സ്വാഭാവികമായി നിര്‍മ്മിച്ച സ്റ്റിറോയിഡുകളുടെ ഒരു പകര്‍പ്പാണ് അവ എന്നതിനാല്‍ ഈ നേസല്‍ സ്റ്റിറോയിഡുകള്‍ ഉപദ്രവകാരിയല്ല. അതിനാല്‍, അവ അലര്‍ജിയുണ്ടാക്കുന്ന റെനൈറ്റിസുകള്‍ക്കുള്ള വളരെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതിയാണ്.

കടപ്പാട് : www.breathefree.com



http://ml.vikaspedia.in/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...