2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

മൈഗ്രേൻ


മൈഗ്രേൻ.
കാരണങ്ങള്‍

മൈഗ്രേൻ.


തലയുടെ ഇരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ശക്​തമായ തലവേദനയാണ്​ മൈഗ്രേൻ. തലച്ചോറിലെ രക്​്​ത ധമനികളിലുണ്ടാകുന്ന ഉത്തേജനമാണ്​ മൈഗ്രേനിടയാക്കുന്നത്​. തലവേദന കൂടാതെ വെളിച്ചം, ശബ്​ദം എന്നിവ അസ്വസ്​ഥതയുണ്ടാക്കുക, കാഴ്​ചകളിൽ തേജോവലയം പ്രത്യക്ഷ​െപ്പടുക, മനംപിരട്ടൽ, ഛർദ്ദി, തളർച്ച എന്നിവയെല്ലാം മൈഗ്രേ​െൻറ ലക്ഷണങ്ങളാണ്​.

ഒാരോ വ്യക്​തിയിലും മൈഗ്രേ​െൻറ കാരണങ്ങൾ വ്യത്യസ്​തമായിരിക്കും. മൈഗ്രേൻ വന്നാൽ പല തരത്തിലുള്ള ചികിത്​സകളും നിലവിലുണ്ട്​. എന്നാൽ ​ൈമഗ്രേൻ ഉണ്ടാക്കാൻ സാധയതയുള്ള കാര്യങ്ങൾ അവഗണിക്കുകയാണ്​ അതിനെ തടയാനുള്ള ഏറ്റവും നല്ല വഴി.

അതിന്​ നിങ്ങൾക്ക്​ മൈഗ്രേൻ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്താണെന്ന്​ ആദ്യം കണ്ടുപിടിക്കണം. അതിനായി കുറച്ചു മാസങ്ങളിൽ ഒരു മൈഗ്രേൻ ഡയറി സൂക്ഷിക്കാം.
മൈഗ്രേൻ ഉണ്ടാകുന്നതിന്​ തൊട്ടുമുമ്പ്​ നിങ്ങൾ എന്താണ്​ കഴിച്ചത്​, എത്രമാത്രം
എപ്പോൾ മൈഗ്രേൻ തുടങ്ങി. എപ്പോൾ അവസാനിച്ചു.
​ൈമഗ്രേനിനു തൊട്ടു മുമ്പ്​ നടന്ന സംഭവമെന്ത്​. ആ ദിവസം നിങ്ങൾ എന്തെല്ലാം ചെയ്​തു
മൈഗ്രേൻ തുടങ്ങു​േമ്പാഴും അതിനോടടുത്ത സമയത്തും നിങ്ങളുടെ തോന്നലുകൾ എന്തെല്ലാം
എന്തു മരുന്ന്​ കഴിച്ചു. എത്രമാത്രം
സ്​ത്രീകളാണെങ്കിൽ ആർത്തവകാലം എത്രമാത്രം അടുത്തിട്ടാണ്​

ഇൗ വിവരങ്ങളെല്ലാം ഡയറിയിൽ സൂക്ഷിക്കുക. കുറച്ചു മാസങ്ങൾ ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിച്ചാൽ എന്താണ്​ നിങ്ങളിൽ മൈഗ്രേനിന്​ ഇടയാക്കുന്നതെന്ന്​ മനസ്സിലാക്കാൻ സാധിക്കും.


കാരണങ്ങള്‍

മൈ​േഗ്രേൻ ഉണ്ടാക്കാൻ സാധ്യതയുള്ള സാധാരണ സാധനങ്ങൾ ഇവയാണ്​:
മുട്ട
മദ്യം, വീഞ്ഞുകൾ
ചോക്​ലേറ്റ്​
പാൽ, തൈര്​ പോലുള്ള ക്ഷീരോത്​പന്നങ്ങൾ
കൃത്രിമ മധുരങ്ങൾ
പഴകിയ പാൽക്കട്ടി
കഫീൻ
രുചികൂട്ടുന്ന വസ്​തുക്കൾ
നിർജ്ജലീകരണം
ചൂടുള്ള കാലാവസ്​ഥ
സൂര്യപ്രകാശം ഉൾപ്പെടെയുള്ള തീക്ഷണമായ വെളിച്ചം
ഉച്ചത്തിലുള്ള ശബ്​ദങ്ങൾ
കാലാവസ്​ഥാ മാറ്റം
ശാരീരികമായ അധ്വാനം
ഉറക്കക്കുറവ്​
മനഃക്ലേശം
പുകവലി
അമിതവണ്ണം
തീവ്രമായ ഗന്ധങ്ങൾ
ആർത്തവം
ജനനനിയന്ത്രണ മരുന്നുകൾ, ഹോർമോൺ ​െതറാപ്പി
നിരാഹാരം

ഇത്തരം കാര്യങ്ങൾ ഉ​േപക്ഷിക്കുന്നതിലൂടെ മൈഗ്രേൻ ഏറെക്കുറെ തടയാം.

ജീവിത രീതിയിൽ മാറ്റം വരുത്തിയും മൈഗ്രേൻ പ്രതിരോധിക്കാം:


കൃത്യമായി വ്യായാമം ചെയ്യുക
ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക
മനഃക്ലേശം കുറക്കുക
ധ്യാനം, യോഗ പോലെ പേശികൾക്ക്​ അയവുനൽകുന്ന ​പരീശീലനം ചെയ്യുക
നന്നായി ഉറങ്ങുക, കൃത്യസമയത്ത്​ ഭക്ഷണം കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...