2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

Image result for lpg


ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?


പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക്‌ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്‍റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്‍റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്‍റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ആ ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്‍റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്‍റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്..
പുതിയ വാട്ട്സ്ആപ്പ് പോസ്റ്റുകൾ കിട്ടുവാൻ ഈ പേജ് ലൈക്ക്‌ ചെയൂ.
Like >> facebook.com/whatsappmalayalamposts

2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നിലം തോടാമണ്ണും ചേരുവകളും


നിലം തോടാമണ്ണും ചേരുവകളും

കൃഷി സ്ഥലത്തിന്‍റെ അളവ് കുറഞ്ഞവര്‍ക്കും തീരെ ഇല്ലാത്തവര്‍ക്കും ടെറസ്സില്‍ ചട്ടിയിലും ചാക്കിലും കൃഷി ചെയ്യാം.
    ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചട്ടി നിറക്കുവാനുള്ള മാധ്യമത്തിന്‍റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വെണ്ടത്.പോട്ടിങ്ങ് മിശ്രിതം [ചട്ടി മിശ്രിതം] എന്നാണു ഇതിനെ വിളിക്കുന്നത്‌.
    ചട്ടി മിശ്രിതത്തിന്‍റെ കാര്യമെടുത്താല്‍ മൂന്നു കാര്യമാണ് ഏറ്റവും പ്രധാനം.ഒന്നാമത്തേത് ചെടിക്ക് വേര് പിടിച്ചു വളരുന്നതിനുള്ള മണ്ണൂണ്ടായിരിക്കണം.അതിലാണല്ലോ സൂക്ഷ്മജീവികളും പ്രധാന മൂലകങ്ങളും ഉപമൂലകങ്ങളും ധരാളമായുള്ളത്.രണ്ടാമത്തേതു മണ്ണിന്നടിയിലേയ്ക്ക് ചെറിയ തോതിലാണെങ്കിലും വായു സഞ്ചാരമുണ്ടായിരിക്കണം.മൂന്നാമത്തേത് ഒരു വിത്ത്‌ മുളച്ചു കഴിഞ്ഞാല്‍ അതിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകം യഥേഷ്ടം ലഭിച്ചിരിക്കണം.ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് ചട്ടിമിശ്രിതത്തിലുള്ളത്.മേല്‍മണ്ണ്‍,മണല്‍,ചാണകപൊടി എന്നിവ തുല്യ അളവിലെടുത്താണ് മിശ്രിതം തയ്യാറാക്കുന്നത്.

പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം

    മണ്ണ് ചെടിക്ക് വേരു പിടിക്കുവാനുള്ളത്.ഇതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജെന്‍,ഫോസ്ഫറസ്,പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവ സാനിധ്യവും ആവശ്യമാണ്.പ്രധാന മൂലകങ്ങള്‍ മൂന്നും കൃഷിയില്‍ പൊതുവേ പ്രത്യേകമായി ചേര്‍ത്ത് കൊടുക്കാം.ഉപമൂലകങ്ങള്‍ കുറഞ്ഞ അളവിലേ വേണ്ടു.അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മണ്ണില്‍ ഉണ്ടാകും.ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് സൂക്ഷ്മ ജീവികളും മറ്റുമാണ്.ഇതു മൂന്നുമുള്ളത് മേല്‍മണ്ണിലാണ്.ഒരു തരത്തില്‍ പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ് മേല്‍മണ്ണ്.അനേകായിരം.വര്‍ഷങ്ങള്‍ കൊണ്ടാണ് പോഷക സമ്പുഷ്ടമായ ഒരിഞ്ചു മേല്‍മണ്ണിനു പ്രകൃതി രൂപം നല്‍കുന്നത്.ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ചട്ടികമണലിന്‍റെ ളില്‍ നിറക്കുന്നതിനായി ശേഖരിക്കേണ്ടത്.
അടുത്ത ചേരുവ ആറ്റില്‍ നിന്നും മറ്റും കിട്ടുന്ന നെര്‍മയേറിയ മണലാണ്‌.ഇത് ചേരുമ്പോള്‍ മണ്ണ് ഒരിക്കലും തറഞ്ഞു പോകാത് നിലനില്‍ക്കും.മണ്ണിനെ തറഞ്ഞു പോകാതെ സംരക്ഷിക്കുകയാണ് മണലിന്‍റെ ഉദ്ദേശം.നാമ്പ് നീട്ടുന്നയുടന്‍ ചെടിയുടെ വേരുകള്‍ക്ക് കരുത്തു കുറവായിരിക്കും.അതിനെ അനായാസംകടന്നു പോകാന്‍ മാധ്യമാത്തിനുള്ളില്‍ സാധിക്കണം.അതിനു സഹായിക്കുന്നത് മണലാണ്‌.
ഇതേ ലക്‌ഷ്യം സാധിക്കുവാന്‍ സമാനമായ മറ്റേതെങ്കിലും വസ്തു ചേര്‍ത്താലും കഴിയും.ഉദാഹരണത്തിന് ചകിരിചോറ്.പഴകിയ ചകിരി ചോറ് ചേര്‍ക്കുന്നത് മണല്‍ ചേര്‍ക്കുന്ന അതെ പ്രയോജനം ലഭിക്കും.വേരിന്റെ സുഗമമായ സഞ്ചാരം പോലെ തന്നെ പ്രധാനാമാണ് നീര്‍വാര്ച്ചയും..ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം.എന്നാല്‍ വെള്ളം കെട്ടി കിടക്കയുമരുത്.നല്ല ഉലര്‍ച്ചയുള്ള മണ്ണില്‍ നിന്നുമാണ് വെള്ളം ആശ്വസ്യമായ വേഗത്തില്‍ ഒഴുകി പോകുന്നത്.എന്നാല്‍ അതിനു ശേഷം ഈര്‍പ്പം നില നില്‍ക്കുകയും ചെയ്യും.
ചെടിയ്ക്ക്‌ തുടക്കത്തില്‍ പ്രധാനവളര്‍ച്ച സഹായിയായ മൂലകമായ നൈട്രജന്‍ കിട്ടുന്നതിനാണ് ചാനകപോടി ചേര്‍ക്കുന്നത്.മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കുവാനും ചാണകപ്പൊടിയ്ക്ക് കഴിയും.പോഷകലഭ്യത ഉറപ്പുവരുത്തുവാന്‍ ചാണകപൊടിയുടെ അസാനിധ്യത്തില്‍ വെര്‍മി കംപോസ്റ്റിനും സാധാരണയിനം കംപോസ്റ്റിനും കഴിയും.ചാണകപൊടി കിട്ടാനില്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് പകരം ചേര്‍ത്താല്‍ മതി.

ചട്ടിമിശ്രിതം ചട്ടിയില്‍ തന്നെ നിറയ്ക്കണമേന്നില്ല.പഴയ ചാക്കുകളിലും ടെറസ്സില്‍ കെട്ടിയുണ്ടാക്കിയ തടങ്ങളിലുമൊക്കെ ഈ മിശ്രിതം നിറച്ച് പച്ചക്കറികളും പൂച്ചെടികളും നടാം.

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

എണ്ണ തേച്ചു കുളി എങ്ങനെ?

എണ്ണ തേച്ചു കുളി എങ്ങനെ?


എങ്ങനെ കുളിക്കണം

തേച്ചു കുളി എന്നാല്‍ എണ്ണ തേച്ചു കുളി എന്നാണ്.എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്.എണ്ണ നിറുകയില്‍ തേച്ചു ശീലിച്ചാല്‍ വെള്ളവും വിയര്‍പ്പും നിറുകയില്‍ താഴില്ല.നീര്‍കെട്ടും പനിയും ഉണ്ടാവുകയുമില്ല.

പച്ച വെളിച്ചെണ്ണ തെക്കാമോ

ജലാംശം ഇല്ലാത്ത എണ്ണയാണ് നിറുകയില്‍ തേക്കേണ്ടത്.പച്ച വെളിച്ചെണ്ണയില്‍ ജലാംശം ഉണ്ട്.അതുകൊണ്ടാണ് എണ്ണ തേച്ചാല്‍ നീരിറക്കം ഉണ്ടാകും എന്ന അനുഭവവും ഭയവുമുള്ളത്.വെയിലത്തു വച്ചു ചൂടക്കിയതോ,ചുമന്നുള്ളിയും,തുളസിക്കതിരും ചതച്ചിട്ടു മുറുക്കിയതോ,രോഗാനുസ്രിതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയില്‍ തേക്കുന്നത്.നീര്‍പിടുത്തമുള്ള എണ്ണ നിറുകയില്‍ തേച്ചാല്‍ നീര്‍ക്കെട്ടുണ്ടാവുകയില്ലയെന്നു മാത്രമല്ല ശരീരത്തെവിടെയുമുള്ള നീര്‍ക്കെട്ടു വലിഞ്ഞ് വിട്ടുമാറാത്ത ജലദോഷം തലവേദന സൈനസൈറ്റീസ്,ടോണ്‍സിലൈറ്റീ സ്,ആസ്മ,അലെര്‍ജി,സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

കുളിക്കാന്‍ നല്ല സമയമേത്

രാവിലേയോ വൈകുന്നേരമോ സന്ധ്യയ്ക്കോ ആണ് കുളിക്കാവുന്ന സമയം.രാവിലത്തെ കുളി ആയുസ്സും ആരോഗ്യവും ഉണര്‍വും ഉന്മേഷവും ഉണ്ടാക്കും.നട്ടുച്ചക്കും പാതിരാത്രിയിലും കുളി പാടില്ല.ആഹാരം കഴിച്ചിട്ടു പോയി കുളിക്കരുത്.ഇപ്പോഴും തലയാണ് ആദ്യം കുളിക്കേണ്ടത്.തലയില്‍ തണുത്ത വെള്ളമേ പാടുള്ളൂ.തല തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ട് കുളിക്കണം.ആദ്യം ദേഹം കുളിച്ചാല്‍ ദേഹത്തിലെ ചൂടു തലയിലേയ്ക്കെ പ്രവഹിക്കുമെന്നത് മുടികൊഴിച്ചിലിനും തല വേദനയ്ക്കും അനാരോഗ്യങ്ങല്‍ക്കുമെല്ലാം കാരണമാകാം.തലയില്‍ ചൂടു വെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷകരമാണ്.ഒരു വട്ടം കൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളി നിര്‍ത്താന്‍.

ദേഹത്ത് എണ്ണ തേക്കുമ്പോള്‍.

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീരപുഷ്ടിക്കും ക്ഷീണം കുറയാനും നല്ലതായതിനാല്‍ ദിവസവും ചെയ്യാം.നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം.ചെവിയില്‍ എണ്ണ തേക്കുന്നത് കാലുകള്‍ക്ക് തണുപ്പേല്‍കും.കാലടികളില്‍ എണ്ണ തേല്‍ക്കുന്നത് നേത്രരോഗങ്ങളകറ്റും.പല്ലിനുണ്ടാവുന്ന രോഗങ്ങളെ ശമിപ്പിക്കുവാന്‍ കണ്ണില്‍ എണ്ണ തേക്കണം.ദേഹം മുഴുവന്‍ എണ്ണ തേച്ച ശേഷം മൃദുവായി തടവണം.നല്ലെണ്ണതേച്ചു കുളിക്ക് അനുയോജ്യമാണ്.

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം

ഊര്‍ജം നല്‍കും ആരോഗ്യ ഭക്ഷണം


ശ്വാസകോശ രോഗങ്ങള്‍ അകറ്റാം.

  • ശ്വാസകോശത്തില്‍ അമിതമായി കഫം അടിയുന്നത് അണുബാധയ്ക്ക് കാരണമാവും.ഭക്ഷണ ക്രമീകരണത്തിലൂടെ അണുബാധ തടയുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തന്നതിനും സഹായിക്കും.
  • കുരുമുളക്,ഇഞ്ചി,മഞ്ഞള്‍,വെളുത്തുള്ളിയടങ്ങിയ സൂപ്പ് ദിവസേന കഴിക്കുന്നത്‌ ഉത്തമമാണ്.
  • കുരുമുളക് –ശ്വാസകോശത്തിലെ കഫം കുറയ്ക്കുന്നതിനും അണുബാധ ഇല്ലാതാക്കുന്നതിനും സഹായിക്കും.
  • മഞ്ഞള്‍-അണുബാധ കുറയ്ക്കുന്നതിനും വേഗത്തില്‍ രോഗം സുഖപ്പെടുന്നതിനും സഹായിക്കും.
  • ഇഞ്ചി-പ്രകൃതിദത്തമായ ആന്‍റിബയോട്ടിക്കായ ഇഞ്ചിയോടോപ്പം ആര്യവേപ്പിലയും തുളസിയും ഇട്ട് ആവി പിടിക്കുന്നത് കഫം ഇല്ലാതാക്കുന്നതിന് ഉത്തമമാണ്.
  • വെളുത്തുള്ളി- ഉള്‍പ്പെടെയുള്ള ഉള്ളിവര്‍ഗ്ഗങ്ങള്‍ ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കും.
  • പോഷകങ്ങള്‍-ധാരാളം പ്രോട്ടീനടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലെ കഫത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.കടല കൊണ്ടുള്ള സൂപ്പ് വേവിച്ച സോയബീന്‍ ചോളം എന്നിവ ഉത്തമമാണ്.ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുവാനും വിറ്റാമിന്‍ സി സഹായിക്കും.
  • ആപ്പിള്‍,മുസംബി,മാതളനാരങ്ങ തുടങ്ങിയവ മൃതമായ ശരീരകലകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.
  • അരി,മൈദ എന്നിവ കൊണ്ടുണ്ടാക്കുന്നവ ശീതളപാനീയങ്ങള്‍,വറുത്തതും പോരിച്ചതുമായവ,വെണ്ണ,ലെസ്സി,പനീര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഫത്തിന്‍റെ ശല്യം വര്‍ധിപ്പിക്കും.ഇവ കഴിയുന്നത്‌ ഒഴിവാക്കുക.

സര്‍ജറിയ്ക്ക് ശേഷം വിറ്റാമിനുകള്‍

സര്‍ജറിയ്ക്ക് ശേഷമുണ്ടാകുന്ന പാടുകളും മുറിവുകളും ഇല്ലാതാക്കുവാന്‍ പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ പോഷകങ്ങള്‍ സഹായകരമാണ്.

വിറ്റാമിന്‍ ഇ- മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കും.ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കുവാന്‍ ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ബദാം,ഫ്ലാക്സ് സീഡുകള്‍,സൂര്യകാന്തി എണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഈ ധാരാളമടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ഡി – കാത്സ്യം ആഗിരണം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ വിറ്റാമിനാണിത്.മുട്ട,വെണ്ണ എന്നിവയില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യമുണ്ട്.ഇത് കൂടാത് സൂര്യപ്രകാശത്തില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

വിറ്റാമിന്‍ സി- മുറിവുകളും പാടുകളും വേഗത്തില്‍ ഇല്ലതാകുന്നതിനെ സഹായിക്കും.വൈറസുകളെയും ബാക്റ്റീരിയകളെയും ആക്രമിച്ചു രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനും ഈ വിറ്റാമിന്‍ ഫലപ്രധമാണ്.ശരീര കലകളെയും കൊളാജനുകളെയും പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായകരമാണ്.നാരങ്ങ,നെല്ലിക്ക,ഓറഞ്ച്,മുളപ്പിച്ച പയര് വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഈ വിറ്റാമിന്‍റെ സാന്നിധ്യമുണ്ട്.

വിറ്റാമിന്‍ ബി 12- നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വിറ്റാമിനാണിത്.അമിതമായ ക്ഷീണം,വിഷാദം,എന്നീ അവസ്ഥകളില്‍ നിന്നും വിമുക്തി നല്‍കുവാനും വിറ്റാമിന്‍ ബി 12 ഉത്തമമാണ്.മ്രിതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനെ ഇവ സഹായകരമാണ്.പാലുല്‍പ്പന്നങ്ങള്‍,സോയാബീന്‍ എന്നിവയില്‍ ഈ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ – ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും വിറ്റാമിന്‍ എ സഹായിക്കും.ആരോഗ്യമുള്ള ത്വക്കിനും പ്രതിരോധശക്തിക്കും വിറ്റാമിന്‍ എ കൂടിയെ തീരു.

ത്വക്കില്‍ പുരട്ടുവാനുള്ള ചില മരുന്നുകളില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതായി കാണാം.ഓറഞ്ച്,കാരറ്റ്,ബ്രോക്കോളി തുടങ്ങിയവയില്‍ നിന്നും ശരീരത്തിന്നാവശ്യമായ വിറ്റാമിന്‍ എ ലഭിക്കും

പ്രോട്ടീന്‍ - എല്ലുകളില്‍ ഉണ്ടാകുന്ന ഒടിവ്,മസിലുകളിലെ മുറിവ് എന്നിവയ്ക്കു പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്‌.മുതിര്‍ന്ന ഒരാള്‍ക്ക്‌ ദിവസേന 55 ഗ്രാം പ്രോട്ടീനെങ്കിലും ലഭിക്കേണ്ടതുണ്ട്.അതെ സമയം പ്രോട്ടീന്‍റെ അളവ് സന്തുലിതാവസ്ഥയില്‍ ആയിരക്കാന്‍ ശ്രദ്ധിക്കണം.മത്സ്യം,പാലുല്‍പ്പന്നങ്ങള്‍,കശുവണ്ടിപ്പരിപ്പ്,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം – ത്വക്കിലുണ്ടാകുന്ന മുറിവുകള്‍ പെട്ടെന്ന് കരിയുവാന്‍ സഹായിക്കും.വാഴപ്പഴം,മുന്തിരി,തിടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പൊട്ടാസ്യം ലഭിക്കും.

കരള്‍ രോഗങ്ങള്‍.ദഹന പ്രശ്നങ്ങള്‍.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ കരള്‍ പ്രധാന പങ്കു വഹിക്കുന്നു.ആഗിരണം ചെയ്യുന്ന ആഹാരത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനൊപ്പം ശരീര കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ ഘടകങ്ങള്‍ പ്രധാനം ചെയ്യുന്നതും കരളിന്‍റെ ധര്‍മ്മമാണ്.

കരളിന്‍റെ ആരോഗ്യത്തിനെ ഇലക്ട്രോലൈറ്റുകള്‍ ആല്‍ക്കലൈന്‍ വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണ പാനിയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

ഇലക്ട്രോലൈറ്റുകള്‍ - ഇലക്ട്രോലൈറ്റുകളുടെ കുറവ് നികത്തുന്നതിനെ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും പാനിയങ്ങളില്‍ ചേര്‍ത്ത് കഴിക്കാം.

ഫ്ലൂയിടുകള്‍ - മഞ്ഞളിന്‍റെ സത്ത് ആണൂബാധയില്ലാതാക്കുവാന്‍ സഹായിക്കും.ഇഞ്ചിനീര് കരളിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കര്‍പ്പൂരതുളസി ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുന്നതിനും ഉത്തമമാണ്.

ആല്‍ക്കലൈന്‍ ഫുഡ്‌ - കരളിന്‍റെ പ്രവര്‍ത്തനത്തിനോടുവില്‍ വിഷാംശം ശേഖരിക്കപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്.ഇവയെ ഇല്ലാതാക്കുന്നതിനെ ആല്‍ക്കലൈന്‍ ഫുഡ്‌ അഥവാ ക്ഷാരാംശമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായിക്കും.വിറ്റാമിന്‍ സി പൊട്ടാസ്യം ബി കോംപ്ലക്സ് എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്ഷാരാംശമുള്ളവയാണ്.

കറ്റാര്‍വാഴ നീര്-കുളിര്‍മ നല്‍കുന്നതിനും വിഷാംശത്തെ അകറ്റുന്നതിനും സഹായിക്കും.

നെല്ലിക്ക – ഇതിലങ്ങിയ സമ്പുഷ്ടമായ വിറ്റാമിന്‍ സി ശരീര കലകളെ പുനരുജ്ജീവിപ്പിക്കും.

ബി കോംപ്ലക്സ് – ദഹനപ്രക്രീയകളിലെ കുറവ് പരിഹരിക്കുന്നതില്‍ ബി കോപ്ലക്സ് വിറ്റാമിന്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.ബി കോംപ്ലക്സിന്‍റെ കുറവ് കരളിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.തവിടു കളയാത്ത ധാന്യം,പാല്‍,പച്ചക്കറികള്‍ എന്നിവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബി കോംപ്ലക്സ് ലഭിക്കും.

പൊട്ടാസ്യം – പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ദഹനപ്രക്രീയയെ സഹായിക്കും.

മഗ്നീഷ്യം. – മഗ്നീഷ്യം ദഹന പ്രക്രീയയെ സഹായിക്കും.പച്ചക്കറികളിലും ധാന്യങ്ങളിലും കശുവണ്ടിപ്പരിപ്പിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

പനിയകറ്റാന്‍ പാനിയങ്ങള്‍.

പനിയകറ്റാന്‍ ശരീരത്തില്‍ ജലാംശത്തിന്‍റെ കുറവ് നികത്തുകയും കരളിന്‍റെ ആരോഗ്യം ശക്ത്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.വിറ്റാമിന്‍ സിയും ഇലക്ട്രോലൈറ്റും ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പാനിയങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കരിക്കിന്‍ വെള്ളവും തേങ്ങാ വെള്ളവും കുടിക്കുന്നത് വഴി ശരീരത്തിനാവശ്യമായ ഇലെക്ട്രോലൈറ്റുകളും പ്രകൃതിദത്തമായ പഞ്ചസാരയും ലഭിക്കും.നാരങ്ങവേള്ളത്തില്‍ ബ്രൌണ്‍ നിറത്തിലാക്കിയ പഞ്ചസാരയും ഇന്തുപ്പും ചേര്‍ത്തു കുടിക്കുന്നതും നല്ലതാണ്.



ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കും.കാരറ്റ്,മത്തങ്ങ,മാങ്ങ തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ ബീറ്റാകരോട്ടിന്‍ ലഭിക്കും.

ഇങ്ങനെ ആഹാരം കഴിക്കരുത്.

ഇങ്ങനെ ആഹാരം കഴിക്കരുത്.




ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എന്നു വിവക്ഷിക്കുന്നു

ചില തരം ആഹാരസാധനങ്ങൾ ഒന്നുചേർന്നാൽ‍ ശരീരത്തിലെ ത്രിദോഷങ്ങളെ ഇളക്കി രോഗങ്ങൾക്കു കാരണമാകുമെന്ന് ആയുർ‌വേദത്തിൽ ഒരു വിശ്വാസമുണ്ട്. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്‌രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമത്രെ. പാലും മത്സ്യവും, മോരും മുതിരയും ഉദാഹരണങ്ങളായി പറയപ്പെടുന്നു. മോരും മുതിരയും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.പാലും പുളിയുള്ള ഫലവര്‍ഗങ്ങളും.തേനും നെയ്യും ഒരേ അളവില്‍ യോജിപ്പിച്ചത്.പാലും മീനും,വേവ് കൂടിയതോ കുറഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കള്‍.നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ആഹരപാനിയങ്ങള്‍,മോരും മീനും{ഇത് സോറിയാസിസിനു വരെ കാരണമാകാം}.കോഴിയിറച്ചിയും തൈരും,മോരിനോപ്പം വാഴപ്പഴം,മദ്യത്തിനോപ്പം ചൂടുള്ള ആഹാരം,മത്സ്യം വേവിച്ച പാത്രത്തില്‍ തക്കാളി പാകം ചെയ്യുക.പാല്‍ചോറു കഴിച്ചതിനു ശേഷം പച്ച വെള്ളം കുടിക്കുക.തേനും ചൂടുള്ളവയും.

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകാം. അവ ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം. രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇത് പ്രധാനമാണ്.

എന്താണ് വിരുദ്ധാഹാരം?

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നവയാകം ഇവ. ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം. ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണരീതികൾ
നെയ്യ്, തേന്‍, വെളളം ഇവ തുല്യ അളവിലെടുത്ത് ഉപയോഗിക്കരുത്
മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുന്നത് ദോഷമാണ്
ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല
പാലിനൊപ്പം മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, മുളളങ്കി, പുളിരസമുളള മാങ്ങ, മോര്, മുതിര എന്നിവ കഴിക്കാൻ പാടില്ല
മോരും മീനും കോഴിയിറച്ചിയും തൈരും ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ് ഉണ്ടാകാൻ കാരണമാകും
മത്സ്യത്തിനൊപ്പം തേന്‍, ശര്‍ക്കര, എളള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം എന്നിവ കഴിക്കരുത്
മുയല്‍, പോത്ത്, പന്നി, കുളക്കോഴി ഇവയുടെ മാംസത്തിനൊപ്പം പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര, മുളളങ്കി, മുളപ്പിച്ച ധാന്യം
തൈരിനൊപ്പം പായസം, കോഴിയിറച്ചി, മാനിറച്ചി എന്നിവ കഴിക്കരുത്
വാഴപ്പഴത്തിനൊപ്പം തൈരും മോരും കഴിക്കരുത്
ചൂടുളള ആഹാരത്തിനൊപ്പം മദ്യം, തൈര്, തേന്‍ എന്നിവ കഴിക്കരുത്
തേനിനൊപ്പം ശര്‍ക്കര കുരുമുളക്, തിപ്പലി എന്നിവ കഴിക്കരുത്
കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യുന്നത് നന്നല്ല
തേൻ ചൂടാക്കരുത്
പഴുത്തതും പഴുക്കാത്തതുമായ പഴങ്ങള്‍ ഒരേ സമയം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
നല്ല തണുത്തതും ഏറെ ചൂടുളളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്

വിരുദ്ധാഹാരങ്ങളായി പറയപ്പെടുന്നവയിൽ ചിലത്

ഒന്ന്
രണ്ട്
വെണ്ണ
ഇലക്കറികൾ
മത്തങ്ങ
പാൽ
മത്തങ്ങ
പാൽക്കട്ടി
മത്തങ്ങ
മുട്ട
മത്തങ്ങ
ധാന്യങ്ങൾ
മീൻ
മോര്
ചെമ്മീൻ
മോര്
മീൻ
മുളപ്പിച്ച ധാന്യങ്ങൾ
മീൻ
തേൻ
മീൻ
ഉഴുന്ന്‌
പാല്
ആട്ടിറച്ചി
പാൽ
പോത്തിറച്ചി
പാൽ
ചക്കപ്പഴം
പാൽ
മാമ്പഴം
പാൽ
ഇളനീർ
പാൽ
പുളിയുള്ള ആഹാര സാധനങ്ങൾ
പാൽ
നെല്ലിക്ക
പാൽ
ചെമ്മീൻ
പാൽ
നാരങ്ങ
കൂൺകറി
മീൻ
കൂൺകറി
മോര്
കൂൺകറി
നെയ്യ്
കൂൺകറി
മാംസം
ആട്ടിറച്ചി
തേൻ
ആട്ടിറച്ചി
ഉഴുന്ന്
ആട്ടിറച്ചി
പാൽ
പൈനാപ്പിൾ
ഉഴുന്ന്‌
പൈനാപ്പിൾ
പാൽ
പൈനാപ്പിൾ
തൈര്‌
പൈനാപ്പിൾ
നെയ്യ്‌
പൈനാപ്പിൾ
തേൻ
വെള്ളം
തേൻ (തുല്യ അളവ്)
ചൂടുചോറ്
തൈര്‌
തേൻ ചൂടാക്കി കഴിക്കുകയോ ചൂടുള്ള ആഹാര സാധനത്തിൽ തേൻ ഒഴിച്ചു കഴിക്കുകയോ അരുത് എന്നും വിശ്വാസമുണ്ട്.

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...